കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിലെ നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററെ സന്ദർശിച്ച് നിവേദനം നൽകി.
വ്യാപാരികൾ നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിവിധ വിഷയങ്ങളാണ് നിവേദനത്തിലൂടെ ബോധിപ്പിച്ചത്.
യൂണിറ്റ് പ്രസിഡന്റ് കെ.എം. രാജീവൻ, സെക്രട്ടറി ടി.പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ് റിയാസ് അബൂബക്കർ, വനിതാ വിംഗ് നേതാവ് സൗമിനി മോഹൻദാസ് എന്നിവർ ചേർന്നാണ് ഗോവിന്ദൻ മാസ്റ്ററെ കണ്ടത്.
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, കടകളുടെ മുൻവശത്തുള്ള കമ്പിവേലികൾ നീക്കം ചെയ്യുക, ലൈസൻസ് പുതുക്കലിന്റെ പേരിൽ ഈടാക്കുന്ന 1200 രൂപയും ഹരിത കർമ്മസേനയുടെ പേരിലുള്ള ചുമതലകളും ഒഴിവാക്കുക, അപ്രഖ്യാപിത പവർകട്ടുകൾ അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
