കൊയിലാണ്ടി: കൊയിലാണ്ടിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. ആറരയോടുകൂടി കൊയിലാണ്ടി ബിവറേജ് റോഡിലും, കൊയിലാണ്ടി വലിയ മങ്ങാട് തീരദേശ റോഡിലും 7 മണിയോട് യോടു കൂടി പാലക്കുളം നാഷണൽ ഹൈവേയിലും ആണ് മരങ്ങൾ കടപുഴകി വീണത്.
തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
കൊയിലാണ്ടി പാലക്കുളം നാഷണൽ ഹൈവേയിൽ വീണ വൻമരം കാരണം ഏകദേശം ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മരത്തിനടിയിൽ നിർത്തിയിട്ട ഒരു സ്കൂട്ടറും പെട്ടിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എസ്. സജിൻ , ബി. ഹേമന്ത്, കെ. ബിനീഷ് , സി. സിജിത്ത് , എം ലിനീഷ്, വി പി.രജീഷ് , നവീൻ കുമാർ, ഹോംഗാർഡുമാരായ ഓം പ്രകാശ്, വി പി രജീഷ് ,ഷൈജു, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ മഹേഷ്, പ്രതീഷ്, ഷാജി, പ്രസാദ്, മുഹമ്മദ് റാഫി എന്നിവർ മരം മുറിക്കുന്നതിൽ ഏർപ്പെട്ടു.