നാദാപുരം: ശക്തമായ മഴയ്ക്കൊപ്പം കാറ്റും. നാദാപുരം മേഖലയിൽ വ്യാപക നാശം. പുറമേരി, എടച്ചേരി, നാദാപുരം, കുമ്മങ്കോട്, വളയം കുയതേരി മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. പുറമേരിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറിന് മുകളിൽ തെങ്ങ് കടപുഴകി വീണ് കാർ തകർന്നു. നാദാപുരം – തലശ്ശേരി സംസ്ഥാന പാതയിൽ വൈദ്യുതി ലൈനിൽ മരം വീണു.
മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായി. രാവില ഒമ്പത് മണിയോടെയാണ് കാറ്റ് വീശിയത്.