കൊയിലാണ്ടി: ശബരിമല തീർത്ഥാടനത്തിന് പോയ ചെങ്ങോട്ടുകാവ് സ്വദേശിനി പമ്പയിൽ കുഴഞ്ഞുവീണു മരിച്ചു. ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനു സമീപം നിർമ്മാല്യം വീട്ടിൽ സതി ആണ് മരിച്ചത്. അറുപത് വയസായിരുന്നു.
ഭർത്താവിനും ഭർതൃ സഹോദരനുമൊപ്പം തിങ്കളാഴ്ചയാണ് ഇവർ ശബരിമല ദർശനത്തിനായി പോയത്. ഇന്ന് രാവിലെയാണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
ഭർത്താവ്: സദാനന്ദൻ നമ്പ്യാർ.
മക്കൾ: സൗമ്യ, അരുണിമ.
മരുമക്കൾ: ബിനേഷ് ഗുജറാത്ത്, സായൂജ് കുന്നമംഗലം.
സഹോദരങ്ങൾ: രാധ, രവീന്ദ്രൻ, വത്സല, രമേശൻ (ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം), രമ, പരേതനായ മാധവൻ.
