തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടുമെന്ന് ഉറപ്പുമായി ഗതാഗതമന്ത്രി സി പി ജോൺ. ജീവനക്കാരുടെ പെൻഷനും ശമ്പളവും തമ്മിൽ സാമ്പത്തികമായി ബന്ധമില്ലയെന്നും സൗജന്യ യാത്ര സർക്കാരിൻറെ പദ്ധതിയാണെന്നും അതിന് വ്യക്തമായ പ്ലാൻ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിൽ ആശങ്കയുടെ ആവശ്യമില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കെഎസ്ആർടിസിയിലെ മുഴുവൻ ബസുകളിലും സ്ത്രീ സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടി രൂപ നഷ്ടം വരുമെന്ന് റിപ്പോട്ടുകൾ വന്നിരുന്നു. ഓർഡിനറി ബസ്സിൽ മാത്രം നടപ്പിലാക്കിയാൽ 57 കോടി നഷ്ടം. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകൾ – 65 കോടിയുടെ നഷ്ടമെന്നുമാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സർക്കാർ ആദ്യം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഇത് കെഎസ്ആർടിസിയിലെ നഷ്ടത്തിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
