കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് പബ്ലിസിറ്റി കമ്മിറ്റിയുടെ “കൊട്ടും വരയും’ പരിപാടി ശനി വൈകിട്ട് 5.30ന് കോഴിക്കോട് ബീച്ചിൽ 61 പ്രാവുകളെ പറത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
61ാം സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ 61 വിദ്യാർഥികൾ ബലൂണുകളുമായി അണിനിരക്കും. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ എം സച്ചിൻ ദേവ് തുടങ്ങിയവർ പങ്കെടുക്കും. ചിത്രകാരന്മാരും വിദ്യാർഥികളും പങ്കാളികളാകുന്ന പരിപാടിയിൽ ഓപ്പൺ ക്യാൻവാസ് തയ്യാറാക്കുന്നതിനൊപ്പം കലാമണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളും അരങ്ങേറും.