എടക്കര (മലപ്പുറം): അബദ്ധത്തിൽ നാടോടി സ്ത്രീകൾക്കു നൽകിയ നാലു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ തിരിച്ചുപിടിച്ച് കുറുമ്പലങ്ങോട് സ്വദേശി വനജ. അമ്മയുടെ മരണശേഷം ലഭിച്ച 4 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് വനജയും ഭർത്താവും ചേർന്ന് വീണ്ടെടുത്തത്. ആഭരണങ്ങൾ വീട്ടിലെ അലമാരിയിൽ സാരികൾക്കിടയിൽ പൊതിഞ്ഞു സൂക്ഷിച്ച് വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 10ന് കർണാടക സ്വദേശികളായ നാടോടിസ്ത്രീകൾ പ്രദേശത്തെ വീടുകളിലൂടെ പഴയ വസ്ത്രങ്ങൾ ആവശ്യപ്പെട്ടുവന്ന സമയത്ത് സ്വർണാഭരണമടങ്ങിയ സാരിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ വനജ അബദ്ധത്തിൽ എടുത്ത് കൊടുക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷമാണ് അബദ്ധം മനസ്സിലായത്. ആഭരണം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായതോടെ വനജയുടെ ഭർത്താവ് കൽപ്പാതൊടി സേതു സംഭവം എടക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.അസൈനാരെ അറിയിച്ചു. നാടോടികളുടെ രീതിയെകുറിച്ചു അവർ തങ്ങാൻ സാധ്യതയുള്ള സ്ഥലത്തെ കുറിച്ചും അസൈനാർ പറഞ്ഞു കൊടുത്തു. ഇതുപ്രകാരം സേതുവും ഭാര്യ വനജയും നാടോടികൾ താമസിക്കുന്ന എടക്കര കാട്ടിപ്പടിയിലെ ക്വാർട്ടേഴ്സിലെത്തി. ഇവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വസ്ത്രങ്ങൾ മുറിക്കുള്ളിൽ അടുക്കിവച്ച നിലയിൽ കണ്ടു.ഇത് പരിശോധിച്ചപ്പോൾ സാരിയുടെ ഉള്ളിൽ ആഭരണങ്ങൾ ഭദ്രമായി ഉണ്ടായിരുന്നു. നാടോടികൾക്ക് പാരിതോഷികവും കൊടുത്താണ് ആഭരണങ്ങളുമായി സേതുവും വനജയും മടങ്ങിയത്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിരുന്നുവെങ്കിൽ വസ്ത്രങ്ങളുമായി നാടോടികൾ കേരളം വിട്ടേനെ.
- Home
- Latest News
- സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം
സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം
Share the news :
Oct 20, 2025, 5:20 am GMT+0000
payyolionline.in
വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകരായെത്തി അഗ ..
മഞ്ചയിൽകടവ് അക്വാടൂറിസം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Related storeis
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Dec 2, 2025, 1:59 pm GMT+0000
തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂട...
Dec 2, 2025, 1:07 pm GMT+0000
കാനത്തിൽ ജമീല എംഎൽഎയ്ക്ക് വിട നൽകി ജന്മനാട്
Dec 2, 2025, 12:57 pm GMT+0000
കനത്ത മഴ; ചെന്നൈയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി
Dec 2, 2025, 11:12 am GMT+0000
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ? ഈ രേഖകൾ മാത്രം മതി
Dec 2, 2025, 10:49 am GMT+0000
എന്തിനും ഏതിനും QR കോഡ് അയച്ചുകൊടുക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോ; ...
Dec 2, 2025, 10:41 am GMT+0000
More from this section
തലസ്ഥാനത്തെ സര്‍ക്കാര്‍ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ് സ...
Dec 2, 2025, 9:06 am GMT+0000
പി.എസ്.സി: 66 തസ്തികകളിലേക്ക് വിജ്ഞാപനം
Dec 2, 2025, 9:02 am GMT+0000
രാഹുൽ തമിഴ്നാട്- കർണാടക അതിർത്തിയിൽ, സഞ്ചാരപാതയെ കുറിച്ച് നിർണായക വ...
Dec 2, 2025, 8:56 am GMT+0000
സഞ്ചാർ സാഥി ആപ്പ് അടിച്ചേല്‍പ്പിക്കില്ല ,ആവശ്യമില്ലെങ്കില്‍ ഉപഭോക്ത...
Dec 2, 2025, 7:52 am GMT+0000
ശബരിമലയിൽ വീണ്ടും തിരക്ക് കൂടി; തിങ്കളാഴ്ച തീർഥാടകരുടെ എണ്ണം 80,000...
Dec 2, 2025, 7:39 am GMT+0000
മൂടാടിയിൽ 44 ലിറ്റർ മാഹി മദ്യം പിടികൂടി; യുവാവ് പിടിയില്‍
Dec 2, 2025, 7:07 am GMT+0000
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഗ്രാമിന് 25 രൂപ കുറഞ്ഞു
Dec 2, 2025, 6:14 am GMT+0000
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പേരാമ്പ്ര സ്വദേശിയായ അധ്യാപകന് അഞ്ച് വർ...
Dec 2, 2025, 6:01 am GMT+0000
കാസ്റ്റിങ് ഓപ്ഷൻ നിർത്തലാക്കി നെറ്റ് ഫ്ലിക്സ്; മൊബൈൽ ആപ്ലിക്കേഷൻ ഇന...
Dec 2, 2025, 5:48 am GMT+0000
പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെ
Dec 2, 2025, 5:46 am GMT+0000
ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴ...
Dec 2, 2025, 5:44 am GMT+0000
അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍ ഓര്‍ക്കുക, 181 ഹെല്‍പ്പ് ലൈന്‍, ഇതു...
Dec 2, 2025, 5:41 am GMT+0000
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്! തത്കാൽ ടിക്കറ്റ് ബുക്കിങ് രീതി മാ...
Dec 2, 2025, 5:38 am GMT+0000
കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി; മൂന്നുപേരും സുരക്ഷിതർ
Dec 2, 2025, 4:26 am GMT+0000
അതിർത്തി മേഖലയിൽ ഭീകരരുടെ സാന്നിധ്യം: ബങ്കറുകളിൽ 120 ഭീകരരുണ്ടെന്ന്...
Dec 2, 2025, 4:14 am GMT+0000
