സിഎംആർഎൽ – എക്‌സാലോജിക് ഇടപാട്; എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിർത്ത് സിഎംആർഎൽ

news image
Jun 8, 2026, 8:12 am GMT+0000 payyolionline.in

സിഎംആർഎൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിർത്ത് സിഎംആർഎൽ. രേഖകൾ വിട്ടുനൽകരുത് എന്നാണ് ആവശ്യം. അപേക്ഷയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഉടൻ വാദം കേൾക്കും.

സിഎംആർഎൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 134 രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, എക്‌സാലോജിക്കിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവയുൾപ്പടെയാണ് ആവശ്യപ്പെട്ടത്. കേസ് ഹൈക്കോടതിയിൽ സ്‌റ്റേ ചെയ്യപ്പെട്ട സാഹചര്യത്തിൽ രേഖകൾ വിട്ടുനൽകരുത് എന്നാണ് വാദം. മറുപടി ഫയൽ ചെയ്യാൻ സാഹവകാശം വേണം എന്നുകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സാവകാശം നൽകാനാവില്ല, എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഇന്ന് തന്നെ അറിയിക്കുക എന്ന നിലപാടാണ് കോടതി സ്വീകരിച്ചിട്ടുള്ളത്. അതുപ്രകാരം സിഎംആർഎല്ലിന്റെ ഡൽഹിയിലുള്ള അഭിഭാഷകൻ ഉച്ചയ്ക്ക് ഓൺലൈനായി ഹാജരാകും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe