കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ( സിഎസ്ഐആർ) യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ഇനിയും പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ പെട്ടെന്ന് ചെയ്തോളൂ. അപേക്ഷിക്കാനുള്ള സമയം ഇന്ന് വരെ മാത്രമേ ഉള്ളൂ.
രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് രാത്രി 11:50 ന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. csirnet.nta.nic.in എന്നതാണ് വെബ്സൈറ്റ്. എന്നാൽ ഫീസ് അടയ്ക്കാൻ ഒക്ടോബർ 25 വരെയും അപേക്ഷ തിരുത്തൽ സൗകര്യം ഒക്ടോബർ 27 മുതൽ ഒക്ടോബർ 29 വരെയും ലഭിക്കും.
സിഎസ്ഐആർ) യുജിസി നെറ്റ് ഡിസംബർ 2025 പരീക്ഷ 2025 ഡിസംബർ 18 നാണ് നടക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയുമാണ് ഉണ്ടാകുക. 180 മിനിറ്റായിരിക്കും പരീക്ഷ സമയം. കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയായതോ അവസാന വർഷ വിദ്യാർത്ഥികൾക്കോ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ജെആർഎഫിന് ഉയർന്ന പ്രായപരിധി 30 വയസ്സാണ്.
