പയ്യോളിയില്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് സി സി കുഞ്ഞിരാമനെ അനുസ്മരിച്ചു

news image
Mar 8, 2024, 6:57 am GMT+0000 payyolionline.in

പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സാമൂഹ്യ -ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി സി കുഞ്ഞിരാമൻ അനുസ്മരണം നടത്തി. സി സി കുഞ്ഞിരാമൻ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എം കെ പ്രേമൻ ഉദ്ഘാടനം ചെയ്തു.  ഫൌണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പുനത്തിൽ ഗോപാലൻ, പി ടി രാഘവൻ, എം പി ജിതേഷ്, ചെറിയാവി സുരേഷ്ബാബു, കെ വി ചന്ദ്രൻ, വള്ളിൽ മോഹൻദാസ്, കെ ടി രാജ്നാരായണൻ എന്നിവർ സംസാരിച്ചു. ഫൌണ്ടേഷൻ സെക്രട്ടറി കെ പി ഗിരീഷ്‌കുമാർ സ്വാഗതവും, ട്രഷറർ പി ടി രമേശൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe