കൊയിലാണ്ടി: ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് ഗോകർണ്ണത്തിൽ അവസാനിക്കുന്ന ‘സുകൃതം കേരളം ഗോകുല കലാ യാത്ര’ യ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി . ശിവദാസ് ചേമഞ്ചേരി സ്വീകരണം ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ വിനായകൻ്റെ അധ്യക്ഷതയിൽ കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന സഭയിൽ മയിൽപ്പീലി മാസികയുടെ മാനേജിങ്ങ് ഡയരക്ടർ സി കെ ബാലകൃഷ്ണൻ പ്രഭാഷണം നടത്തി.

ഫ്ലവേഴ്സ് ടി വി ടോപ് സിംഗർ ഫെയിം ഹരിചന്ദന ചടങ്ങിൽ വിശിഷ്ഠ അതിഥിയായിരുന്നു. പ്രശസ്ത ശിൽപി ഷാജി പൊയിൽകാവ് , സംഗീതജ്ഞൻ പ്രഭാകരൻ ചെറിയേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബിനീഷ് ബിജലി , ശ്രീജിത്ത് മാസ്റ്റർ , ഋതു നന്ദ , ബിന്ദു തുവ്വക്കോട് എന്നിവർ സംസാരിച്ചു.
തുടർന്ന് പി കെ ഗോപിയുടെ രചനയ്ക്ക് കനക ദാസ് പേരാമ്പ്ര നൃത്താവിഷ്കാരം നൽകി സംവിധാനം ചെയ്ത ഗോകുല കലാ യാത്രയിലെ നൃത്ത സംഗീത ശില്പം അവതരിപ്പിച്ചു.
