സൈനിക സ്കൂളുകളിൽ 2026ലെ 6, 9 ക്ലാസ് പ്രവേശനത്തിനു 30നു വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. https://exams.nta.nic.in/sainik-school-society, www.nta.ac.in. ഹെൽപ് ഡെസ്ക്: 011 4075 9000; [email protected]
നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന എൻട്രൻസ് പരീക്ഷ (AISSEE-2026) ജനുവരിയിൽ. തീയതി പിന്നീടറിയിക്കും. കേരളത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്താണ് സർക്കാർ മേഖലയിൽ സൈനിക സ്കൂളുള്ളത്. വിലാസം: സൈനിക സ്കൂൾ കഴക്കൂട്ടം, തിരുവനന്തപുരം: 695 585. ഫോൺ: 0471-2781400. ഇ–മെയിൽ: [email protected]. www.sainikschooltvm.edu.in.
ഇവിടെ 6–ാം ക്ലാസിൽ 80 സീറ്റ് (ആൺകുട്ടികൾ 70, പെൺകുട്ടികൾ 10). ഇതിൽ 54 സീറ്റ് കേരളത്തിലുള്ളവർക്കാണ് (ആൺകുട്ടികൾ 49, പെൺകുട്ടികൾ 5). 9–ാം ക്ലാസിൽ 20 സീറ്റ് ആൺകുട്ടികൾക്ക് (കേരളത്തിന് 14); കേരളത്തിലെ പെൺകുട്ടികൾക്കു 2 സീറ്റ്.
സംസ്ഥാന സർക്കാരുമായോ സ്വകാര്യസ്ഥാപനങ്ങളുമായോ കൈകോർത്തു നടത്തുന്ന 69 പുതിയ സൈനിക സ്കൂളുകളുമുണ്ട് (NSS: ന്യൂ സൈനിക് സ്കൂൾസ്). ഫീസ് വ്യത്യസ്തമാകാം. കേരളത്തിൽ ഈ വിഭാഗത്തിലുള്ള സ്കൂളുകൾ: കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയ (ക്ലാസ് VI – 40 സീറ്റ്; ക്ലാസ് IX– 16); മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം (ക്ലാസ് VI – 80); കാലടി ശ്രീ ശാരദാ വിദ്യാലയ (ക്ലാസ് VI – 80); മാള ഡോ. രാജു ഡേവിസ് (ക്ലാസ് VI – 80); തിരുവനന്തപുരം നീറമൺകര മന്നം മെമ്മോറിയൽ (ക്ലാസ് VI – 50). ഈ സീറ്റുകളിൽ ആൺ–പെൺ വിഭജനമില്ല.