സ്കൂളിലെ സംഘർഷം: സഹപാഠിയുടെ വീട് കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ ബൈക്കിലെത്തിയ 15ഓളം വരുന്ന സംഘമാണ് വീട് കയറി ആക്രമിച്ചത്

news image
Oct 14, 2025, 10:52 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് വിദ്യാർഥികൾ സംഘം ചേർന്ന് വീട് കയറി ആക്രമിച്ചു. സ്കൂളിലുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു ആക്രമണം. സംഭവത്തിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. തുണ്ടത്തിൽ മാധവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു വീട് കയറി അക്രമം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനെ തുടർന്നാണ് രാത്രി ഒരു സംഘം വീടു കയറി ആക്രമിച്ചത്. ബൈക്കിലെത്തിയ 15 ഓളം വരുന്ന സംഘമാണ് വീട് കയറി ആക്രമിച്ചത്. പോത്തൻകോട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe