കൊച്ചി: വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ എൻഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തുക്കൾ എത്തിയതിലാണ് അന്വേഷണം. തിരൂരങ്ങാടിയിലെ ഗോഡൗണിലും വണ്ടൂർ പുതിയത്തുകുന്നിലെ ലോറി ഉടമയുടെ ഭാര്യയുടെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. പതിനായിരത്തോളം നോൺസും 400ൽ അധികം ബോക്സ് എക്സ്പ്ലോസീവ് സ്റ്റിക്കുകളുമാണ് അന്ന് കണ്ടെത്തിയത്.
കോഴിക്കോട് മുക്കം എരഞ്ഞിമാവിലാണ് പരിശോധന. എരഞ്ഞിമാവ് സ്വദേശി ഹാരിസ് എന്നയാളുടെ എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലുമാണ് പരിശോധന. കാസർകോട് ചിറ്റാരിക്കാൽ കടുമേനിയിലാണ് പരിശോധന. കടുമേനി സ്വദേശി ജോർജിന്റെ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. അഞ്ച് വർഷം പഴക്കമുള്ള ജലാറ്റിൻ സ്റ്റുക്കൾ പിടികൂടി. മലപ്പുറത്ത് സ്ഫോടക വസ്തുകൾ പിടികൂടിയ കേസിലെ പ്രതിയുടെ സഹോദരനാണ് ജോർജ്.
