സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

news image
Dec 24, 2025, 8:34 am GMT+0000 payyolionline.in

തിരുവനന്തപുരം: ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്. സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് പോഡ എന്ന പേരിൽ പദ്ധതി തുടങ്ങിയത്. കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് യുവസംരഭകരുടെ സംഘടനയായ യംങ് ഇന്ത്യൻസുമായി സഹകരിച്ചാണ് പദ്ധതി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിജിപിയും യംങ് ഇന്ത്യ പ്രതിനിധിയുമായി ധാരണപത്രം കൈമാറി. ജോലിയിൽ ചേരുന്ന സമയത്ത് ലഹരി ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ എഴുതി ഒപ്പിട്ടു വാങ്ങണം. ലഹരി പരിശോധനയിൽ സഹകരിക്കണം. ലഹരി ഉപയോഗം തെളിഞ്ഞാൽ കമ്പനി പിരിച്ചുവിടൽ നടപടി സ്വീകരിക്കും. ദക്ഷിണമേഖല ഐജി ശ്യാം സുന്ദറാണ് പദ്ധഥി ആവിഷ്ക്കരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe