പയ്യോളി: ‘സ്വച്ഛത ഹി സേവ 2026’ന്റെ ഭാഗമായി “കൈയോട് കൈ” എന്ന സന്ദേശമുയർത്തി പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ കോസ്റ്റൽ ഡേ ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി പയ്യോളി കടൽത്തീരത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ എൻ. സാഹിറ നിർവഹിച്ചു. ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു സ്വാഗതം ആശംസിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. ഹൈറുന്നിസ, വാർഡ് കൗൺസിലർമാരായ മുസ്തഫ, റയിസ റാഫി എന്നിവർ ആശംസകൾ നേർന്നു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി. രാജേന്ദ്രൻ നന്ദി രേഖപ്പെടുത്തി. ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ, ശുചിത്വ മിഷൻ വൈ.പി. ജമീഷ ടി, ആർ.ജി.എസ്.എ. കോർഡിനേറ്റർമാരായ ഷിജിന, നീതു, മഞ്ജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നഗരസഭ ജനപ്രതിനിധികൾ, കണ്ടിജന്റ് ജീവനക്കാർ, ഹരിതകർമ്മ സേനാ അംഗങ്ങൾ, താലൂക്ക് ദുരന്ത നിവാരണ സേന (TDRF) പയ്യോളി യൂണിറ്റ് അംഗങ്ങൾ, ടി.എസ്.ജി.വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. വിദ്യാർത്ഥികൾ, ഭാരതീയ മത്സ്യ പ്രവർത്തക സംഘം പയ്യോളി ഗ്രാമസമിതി അംഗങ്ങൾ, അമൃത ഭാരതി വിദ്യാനികേതൻ വിദ്യാർത്ഥികളും അധ്യാപകരും ശുചീകരണത്തിൽ സജീവമായി പങ്കാളികളായി.
