സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ

news image
Dec 15, 2025, 10:42 am GMT+0000 payyolionline.in

ഒരു പവന് ഒരു ലക്ഷം രൂപയെന്ന വിലയിലേക്ക് എത്താൻ ഏറെ അകലമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വെള്ളിയാഴ്ച ഒരു ദിവസം തന്നെ മൂന്ന് തവണയാണ് സ്വർണവില കുതിച്ചുയർന്നത്. സ്വർണവില ഇത്തരത്തിൽ പിടിവിട്ട് പോവുന്നതിലെ വില്ലൻ ഇവരാണ്

ഫെഡറൽ റിസർവ്വ്

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്കിൽ വരുന്ന മാറ്റമാണ് മൂല്യമേറിയ ലോഹങ്ങളുടെ വില കുത്തനെ ഉയരുന്നതിലെ കാരണങ്ങളിലൊന്ന്. കഴിഞ്ഞ ദിവസം അടിസ്ഥാന പലിശ നിരക്കിൽ കാൽ ശതമാനം കുറവാണ് ഫെഡറൽ റിസ‍ർവ്വ് ബാങ്ക് വരുത്തിയത്. അടുത്ത വർഷവും പലിശ കുറയ്ക്കുമെന്ന സൂചനയാണ് ഫെഡറൽ റിസർവ് ബാങ്ക് വിശദമാക്കിയത്. ഇത് ഇനിയും സ്വർണ വില ഉയരുമെന്ന സൂചനയാണ് നൽകുന്നത്.

ഡോളറും ബോണ്ടുകളും ഇടിഞ്ഞതോടെ നിക്ഷേപകർക്ക് പ്രിയം സ്വ‍ർണം

ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഇടിയുന്നതോടെ സുരക്ഷിത നിക്ഷേപമായി കാണുന്നത് സ്വർണത്തെയാണ്. ഈ ഡിമാൻഡ് വെള്ളിക്കും സ്വർണത്തിനും ആവശ്യക്കാരെ കൂട്ടുന്നു. ആഗോള വിപണിയിൽ ഉൾപ്പെടെ യുഎസ് ഡോളറിന്റെ ഉപയോഗം കുറയുകയും ചെയ്യുന്നത് സ്വർണത്തിൽ നിക്ഷേപിക്കുക എന്ന സേഫ് സോണിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe