സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 92040 രൂപയായി. ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില 11505 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92280 രൂപയായിരുന്നു വില.
ഇന്നലെ സ്വർണവിലയിൽ രാവിലെ ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഒരു പവൻ സ്വർണത്തിന് 92600 രൂപയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ മാത്രം 1800 രൂപ വർധിച്ചതാണ് ഈ നിരക്കിലേക്ക് എത്തിയിരുന്നത്. എന്നാൽ ഉച്ച തിരഞ്ഞ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. 320 രൂപ കുറഞ്ഞ് പവന് 92280 രൂപയായി. ഒരു ഗ്രാമിന് 11,535 രൂപയുമായി.
ഈ മാസത്തില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ വില. ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 അന്ന് ഒരു പവൻ്റെ വില കവിഞ്ഞിരുന്നു.
