കൊച്ചി: സർവകാല റെക്കോഡ് കുതിപ്പിന് ശേഷം സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച സ്വർണ വിലയിൽ നേരിയ ഇടിവ് നേരിട്ടു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 11,935 രൂപയും പവന് 80 രൂപ കുറഞ്ഞ് 95,480 രൂപയുമാണ് വില. കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപ കുറഞ്ഞ് 9815 രൂപയാണ് വില. പവന് 78,520 രൂപയും.
14 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ അഞ്ച് രൂപയാണ് കുറഞ്ഞത്. നിലവിൽ ഒരു ഗ്രാമിന്റെ വില 7,645 രൂപയും പവന് 61, 160 രൂപയുമാണ്. അതേസമയമം, ഒമ്പത് കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമാണ് ഇന്നത്തെ നിരക്ക്. എന്നാൽ, കഴിഞ്ഞ ദിവസം 195 രൂപയായിരുന്ന ഒരു ഗ്രാം വെള്ളിയുടെ വില 196 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 0.48 ശതമാനം കുറഞ്ഞ് 4205.62 ഡോളറായി. 20.15 ഡോളറാണ് ഇടിഞ്ഞത്. വെള്ളിക്ക് ട്രോയ് ഔൺസിന് 61.53 ഡോളറാണ്. യു.എസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് 25 ബേസിസ് പോയന്റ് കുറച്ചതിന് പിന്നാലെയാണ് സ്വർണ വില ഇടിഞ്ഞത്. ഈ വർഷത്തെ ഏറ്റവും അവസാനത്തെ പലിശ നിരക്ക് നിർണയത്തിന് ശേഷം ബുധനാഴ്ച യു.എസ് ഓഹരി വിപണി കുതിച്ചുയർന്നിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണ വില ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയിരുന്നു. ഗ്രാം വില 11,945 രൂപയിൽനിന്നും പവൻ വില 95,560 രൂപയിൽനിന്നുമാണ് ഇന്ന് ഇടിവ് നേരിട്ടത്
