പയ്യോളി : ഹൃദയാഘാദം മൂലം യുവാവ് ബഹ്റൈനിൽ നിര്യാതനായി. പയ്യോളി കീഴൂർ തുറശ്ശേരിക്കടവ് മാവിലാം പുനത്തിൽ മുഹമ്മദ് ഫായിസ് (37 ) ആണ് മരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.ബഹ്റൈനിലെ താമസസ്ഥലത്ത് ഉറക്കത്തിലാണ് ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം. തുറശ്ശേരികടവിലെ മാവിലാംപുനത്തിൽ അബ്ദുറഹ്മാന്റെയും പരേതയായ ആമിനയുടെയും മകനാണ്.
ഭാര്യ : അംജിത. മക്കൾ : സെറാ മറിയം , ഇസിൻ ഫർമാൻ. സഹോദരങ്ങൾ : മുഹമ്മദ് ഫർഷാദ് , ഫാത്തിമ