ഹെൽത്തി കേരള: ശുചിത്വ പരിശോധനയിൽ പയ്യോളി മേഖലകളിലെ ഹോട്ടലുകൾക്ക് നോട്ടീസും പിഴയും

news image
Jan 20, 2026, 1:10 pm GMT+0000 payyolionline.in

 

പയ്യോളി: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇരിങ്ങൽ , അയനിക്കാട്, പയ്യോളി എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, സൂപ്പർ മാർക്കറ്റ്, തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
കൃത്യമായി ശുചിത്വം പാലിക്കാത്ത 8 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കുടിവെള്ള പരിശോധന നടത്താത്ത സ്ഥാപനങ്ങൾ ഉടൻ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനും , ഹെൽത്ത് കാർഡ് ഇല്ലാത്ത വ്യക്തികളെ ജോലിയിൽ നിന്ന് മാറ്റിനിർത്താനും നിർദ്ദേശിച്ചു.
കാലാവധി കഴിഞ്ഞ പാലുൽപ്പന്നങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.


കേന്ദ്ര പുകയില നിയന്ത്രണ നിയമം പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് 2400 രൂപ പിഴയീടാക്കി. പൊതുജനാരോഗ്യ നിയമം ലംഘിച്ച് മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷ്യവസ്തുക്കൾ നിർമ്മാണം, വിതരണം, വില്പന നടത്തുന്നവർക്കെതിരെ 2023 ലെ പൊതുജനാരോഗ്യ വകുപ്പു പ്രകാരം കർശ്ശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ: എസ്. സുനിത അറിയിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി. ജൂനി. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി. നൂർജഹാൻ, പി.കെ.സാദത്ത്, കെ.ഫാത്തിമ, പി.കെ.ഷാജി, കെ.വി രജിഷ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe