25 ഗ്രാം സ്വർണമാല കവർന്ന് 22 വർഷമായി ഒളിവിൽ; പ്രതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

news image
Sep 25, 2026, 10:28 am GMT+0000 payyolionline.in

ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല കവർന്ന് 22 വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിള വീട്ടിൽ എ. സഫീറിനെയാണ് (43) കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

2004 ജൂൺ 24-ന് ചെന്നൈ എഗ്‌മോറിൽനിന്ന് ആലപ്പുഴ വഴി അമ്പലപ്പുഴയിലേക്ക് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരിയുടെ മാലയാണ് സഫീറും സംഘവും ചേർന്ന് മോഷ്ശിച്ചത്. സംഭവത്തിന് ശേഷം അമ്പലപ്പുഴയിൽ ഇറങ്ങി രക്ഷപ്പെട്ട പ്രതികളെ പോലീസ് അന്ന് പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ മൂന്നാം പ്രതിയായ സഫീർ വിദേശത്തേക്ക് കടക്കുകയായിരുന്നു.

വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാൾ പിന്നീട് കോഴിക്കോട് വിവാഹം കഴിച്ച് ഒളിവിൽ താമസിച്ച് വരികയായിരുന്നു. ഒരാഴ്ചയായി റെയിൽവേ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്ന സഫീറിനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe