കൊയിലാണ്ടി: ക്രിസ്മസ്–ന്യൂ ഇയർ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിംഗിൽ കൊയിലാണ്ടി എക്സൈസ് റേഞ്ച് സംഘം 44 ലിറ്റർ മാഹി മദ്യം പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഐ.ബി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സജീവൻ നൽകിയ രഹസ്യവിവരത്തെ അടിസ്ഥാനമാക്കി മൂടാടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ 281 നമ്പർ വീട്ടിനോട് ചേർന്നുള്ള സ്ഥലത്ത് സംഘം നിരീക്ഷണം ശക്തമാക്കി. ചാക്കിൽ സൂക്ഷിച്ചിരുന്ന മദ്യം KL 18 AB 7338 നമ്പർ ടിവിഎസ് സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദേശ മദ്യം കണ്ടെത്തിയത്. മൊത്തം 44 ലിറ്ററാണ് പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ടു 38 കാരനായ രൺദീപിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കൊയിലാണ്ടി റേഞ്ച് ഓഫീസിൽ അബ്കാരി നിയമം സെക്ഷൻ 58 & 67(B) പ്രകാരം CR നമ്പർ 135/2025 ആയി കേസ് രജിസ്റ്റർ ചെയ്തു.അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൾ സമദ്, പ്രിവന്റീവ് ഓഫിസർ ശിവകുമാർ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് രാകേഷ് ബാബു, ഷംസുദ്ദീൻ, ദീൻദയാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ അഖില എന്നിവർ പങ്കെടുത്തു

