പയ്യോളി : ഇന്നലെ കോരപ്പുഴ പാലത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശിയായ വിദ്യാർഥി മരിച്ചു .
എം.സി സമീറിന്റെ മകൻ മുസമ്മിൽ ( 21 ) ആണ് മരിച്ചത്. മേപ്പയൂർ സലഫി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്.
അപകടത്തിൽ പരിക്കുപറ്റിയ ജേഷ്ഠൻ റിസ്വാൻ അപകടനില തരണം ചെയ്തു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
മാതാവ് : സമീറ ( വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ് കൊയിലാണ്ടി മണ്ഡലം കൺവീനർ )
സഹോദരി : നജ് വ ഫാത്തിമ
പയ്യോളി റെയിൽവെ സ്റ്റേഷനു സമീപം ചാലിൽ റോഡിലാണ് വീട്.മയ്യത്ത് പോസ്റ്റ്മോർട്ടത്തിനു ശേഷം അയനിക്കാട് ഹൈദ്രൂസ് ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും