തിക്കോടി: രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി വേട്ടയാടാനുള്ള കേന്ദ്ര-സംസ്ഥാന നീക്കങ്ങൾക്കെതിരെ സി.പി.ഐ.(എം) തിക്കോടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ പ്രതിഷേധ പ്രകടനവും തെരുവ് യോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ യോഗം സി.പി.ഐ.(എം) പയ്യോളി ഏരിയ കമ്മിറ്റി അംഗം ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. ആർ. വിശ്വൻ അധ്യക്ഷത വഹിച്ചു. കെ.കെ. ബാലകൃഷ്ണൻ, പി.കെ. ശശികുമാർ, കെ.വി. രാജീവൻ, എം.എൻ. മിനി, മിനി ഭഗവതികണ്ടി എന്നിവർ സംസാരിച്ചു.
ഗിരീഷ് ചെത്തിൽ, എം.കെ. പുഷ്പരാജ്, സജിന ചെത്തിൽ, എം. രാമചന്ദ്രൻ, പി.വി. അനീഷ് കുമാർ, പി.ടി. ശ്രീനി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
