പയ്യോളി, തിക്കോടി മേഖലകളിൽ സിപിഐഎം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

news image
Jun 19, 2025, 4:16 pm GMT+0000 payyolionline.in

പയ്യോളി: അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തുന്ന കടന്നാക്രമത്തിനെതിരെ സിപിഐ എം ആഹ്വാനം ചെയ്ത യുദ്ധവിരുദ്ധ ക്യാമ്പയി ൻ്റെഭാഗമായി പയ്യോളി ഏരിയയിലെ വിവിധ ലോക്കലുകളിൽ യുദ്ധവിരുദ്ധ റാലികൾ സംഘടിപ്പിച്ചു.

പയ്യോളി സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി.ഏരിയാ കമ്മിറ്റി അംഗങ്ങളായ എൻ സി മുസ്തഫ, കെ ടി ലിഖേഷ്,സൗത്ത് ലോക്കൽ സെക്രട്ടറി കെ കെ പ്രേമൻ, എം പി ബാബു, വി ടി ഉഷ എന്നിവർ സംസാരിച്ചു.

നന്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണി ൽ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധയോഗ വും സംഘടിപ്പിച്ചു.ഏരിയാ കമ്മിറ്റി അംഗം കെ ജീവാനന്ദൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി വി സുരേഷ് അധ്യക്ഷനായി.ടി പി പുരുഷോത്തമൻ, സുനിൽ അക്കമ്പത്ത്, പി കെ ഷീജ, കെ മിനി എന്നിവർ സംസാരിച്ചു.

 

തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ അധ്യക്ഷനായി. ആർ വിശ്വൻ, കെ കെ ബാലകൃഷ്ണൻ, കെ വി രാജീവൻ, എം എൻ മിനി , കെ വി സുരേഷ് എന്നിവർ സംസാരിച്ചു.ഇരിങ്ങൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഇരിങ്ങൽ ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി.ഏരിയ കമ്മിറ്റി അംഗം കെ കെ മമ്മു ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി പി ഷാജി അധ്യക്ഷനായി. ടി അരവിന്ദാക്ഷൻ,പി എം വേണുഗോപാലൻ എന്നിവർ സംസാരിച്ചു.ഇരിങ്ങത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങത്ത് ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി. ഏരിയാ കമ്മിറ്റി അംഗം സി വി ശ്രുതി ഉദ്ഘാടനം ചെയ്തു.സി കെ ഗിരീഷ് അധ്യക്ഷനായി.കെ കെ ശശി സബിൻ രാജ്, ഐ എം ഷീജ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി കെ സുനിൽ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe