വിലക്കയറ്റം: ഇന്ധന ഉപയോഗം നിയന്ത്രിക്കാനും സ്വർണ്ണ നിക്ഷേപം കുറയ്ക്കാനും പ്രധാനമന്ത്രിയുടെ നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന വിലക്കയറ്റം പ്രതിരോധിക്കുന്നതിനായി ജനങ്ങൾക്കായി പുതിയ സാമ്പത്തിക നയങ്ങൾ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഉപയോഗം നിയന്ത്രിക്കുക, സ്വർണ്ണം വാങ്ങുന്നത് പരിമിതപ്പെടുത്തുക, സാധ്യമായ മേഖലകളിൽ ‘വർക്ക് ഫ്രം ഹോം’ രീതി നടപ്പിലാക്കുക തുടങ്ങിയ സുപ്രധാന നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായ സ്വർണ്ണ ഇറക്കുമതി കുറയ്ക്കുന്നത് വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ സഹായിക്കും. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിലൂടെ രാജ്യാന്തര വിപണിയിലെ […]

Kozhikode

May 12, 2026, 5:02 am GMT+0000
മുക്കം എസ്.ഐ.യുടെ വീട്ടിലെ മോഷണം: രണ്ടാമത്തെ പ്രതിയും പിടിയിൽ

മുക്കം: മുക്കം എസ്.ഐ. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പുത്തലം സ്വദേശി തുമ്പയിൽ വീട്ടിൽ ഷാമിലി (18) നെയാണ് മുക്കം പോലീസ് പുത്തലത്ത് വെച്ച് പിടികൂടിയത്. കേസിൽ അരീക്കോട് പുത്തൻ പീടിക സ്വദേശി മിയാസ് ബാബു നേരത്തേ പിടിയിലായിരുന്നു. ​കഴിഞ്ഞ മാസം 24-നായിരുന്നു കേസിനാസ്പദമായ സംഭവം. മുത്തേരി കാപ്പുമല വളവിന് സമീപം എസ്.ഐ. ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചാണ് മൂന്നംഗ സംഘം […]

Kozhikode

May 12, 2026, 4:59 am GMT+0000
പേരാമ്പ്രയിൽ ശക്തമായ ചുഴലിക്കാറ്റും മഴയും; വ്യാപക നാശനഷ്ടം

പേരാമ്പ്ര: തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും പേരാമ്പ്ര ടൗണിലും പരിസരപ്രദേശങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. വൈകീട്ട് മൂന്ന് മണിയോടെ ആരംഭിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വാഹനങ്ങളും വീടുകളും തകർന്നു. പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് കവലയ്ക്ക് സമീപം മരം വീണ് രണ്ട് കാറുകൾക്ക് നാശനഷ്ടമുണ്ടായി. കാറിലുണ്ടായിരുന്ന എരവട്ടൂർ സ്വദേശിനി റീനയും രണ്ട് കുട്ടികളും മരം വീഴുന്നത് കണ്ട് ഉടൻ ഇറങ്ങി ഓടിയതിനാൽ തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ​മറ്റൊരു സംഭവത്തിൽ ചെമ്പ്ര […]

Kozhikode

May 12, 2026, 4:53 am GMT+0000
പാർക്കിങ് പ്ലാസകൾ കടലാസിലൊതുങ്ങുന്നു; കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രഖ്യാപിക്കപ്പെട്ട പാർക്കിങ് പ്ലാസകൾ വർഷങ്ങൾ പിന്നിട്ടിട്ടും യാഥാർഥ്യമാകാതെ നീളുന്നു. കിഡ്‌സൺ കോർണർ, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, സ്റ്റേഡിയം, ബീച്ച് എന്നിവിടങ്ങളിൽ വിഭാവനം ചെയ്ത പദ്ധതികളാണ് സർക്കാർ അനുമതിയും ഭരണപരമായ തടസ്സങ്ങളും കാരണം അനിശ്ചിതത്വത്തിലായിരിക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റാലെങ്കിലും ഈ പദ്ധതികൾക്ക് ജീവൻ വെക്കുമോ എന്ന പ്രതീക്ഷയിലാണ് നഗരവാസികൾ. ​ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ-പാർക്കിങ് പ്ലാസയെന്ന ലക്ഷ്യത്തോടെ 17 വർഷം മുൻപ് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ ആരംഭിച്ച പദ്ധതിയാണ് ഏറ്റവും പഴയത്. […]

Kozhikode

May 12, 2026, 3:46 am GMT+0000
ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ; വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഭീഷണി ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ താമരശ്ശേരി പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്. ഓട്ടോ സമീപത്ത് നിർത്തിയിട്ടിട്ടുണ്ട്. മുരളീധരൻ്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇന്നലെ ബജാജ് ഫൈനാൻസിൽ നിന്നും ജീവനക്കാർ ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. പണം ഉടൻ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ ഭീഷണി മുഴക്കിയാണ് മടങ്ങിയതെന്നും ആരോപണമുണ്ട്. പഞ്ചായത്ത് ഓഫീസിന് തൊട്ടുമുൻപിലാണ് ഓട്ടോ സ്റ്റാൻഡ്. ഭീഷണിയിൽ മനംനൊന്താണ് മരണം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആരോപണം […]

Kozhikode

May 12, 2026, 3:39 am GMT+0000
കോഴിക്കോട് ആർത്തലച്ച് വേനൽമഴ എത്തി, മിന്നൽ ചുഴലിയിലും ശക്തമായ കാറ്റിലും പലയിടത്തും നാശനഷ്ടം; മരങ്ങൾ കടപുഴകി, വൈദ്യുതി തടസ്സപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ആർത്തലച്ചെത്തിയ വേനൽ മഴയിൽ പലയിടത്തും നാശനഷ്ടം. പേരാമ്പ്രയിൽ മിന്നൽ ചുഴലിയും നാദാപുരത്തും വളയത്തും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പേരാമ്പ്രയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. വാഹനങ്ങൾക്ക് മുകളിലും മരക്കമ്പുകൾ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളിൽ മരങ്ങൾ വീണത് കാരണം ഗതാഗത തടസം നേരിട്ടു. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണിൽ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയിൽ ഗതാഗതതടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും […]

Kozhikode

May 11, 2026, 2:06 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00 pm 6.00 pm   2.മാനസികാരോഗ്യ വിഭാഗം ഡോ. അമൻ ഡേവിഡ് 4.00 PM to 6.00 PM   3.ഉദര രോഗവിഭാഗം ( ഗ്യാസ്ട്രോ എൻട്രോളജി) ചൊവ്വ (4:00 pm to 5:00 pm)   4.ശിശു രോഗവിഭാഗം ഡോ :ഗിജേഷ്. ജി കെ 4.00 pm to 6.00 pm   5.എല്ലുരോഗ വിഭാഗം ഡോ. റിജു. കെ. പി (10.30 AM to 1.30 […]

Kozhikode

May 11, 2026, 1:19 pm GMT+0000
തോൽവിയുടെ ധാർമിക ഉത്തരവാദിത്വം പിണറായി വിജയൻ ഏറ്റെടുക്കേണ്ടതില്ല, മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തെ ഉയർത്തികാട്ടി; എം എ ബേബി

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയെപ്പറ്റി പരിശോധന നടത്തും എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. മതനിരപേക്ഷതക്ക് പേര് കേട്ട കേരളത്തിൽ ആണ് ബിജെപിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചത് ഗൗരവമുള്ള കാര്യമാണ്. എന്നാൽ ഈ മൂന്നിടത്തും രണ്ടാം സ്ഥാനത്തെത്തിയ ഇടത്പക്ഷം ശക്തമായ മത്സരം ആണ് നടത്തിയതെന്നും പോളിറ്റ് ബ്യൂറോയ്ക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തോൽവിയുടെ ധാർമിക ഉത്തരവാദിത്വം പിണറായി വിജയൻ ഏറ്റെടുക്കേണ്ടതില്ല. മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ ഉയർത്തി കാണിച്ചത്. തിരഞ്ഞെടുപ്പിനെ […]

Kozhikode

May 11, 2026, 12:32 pm GMT+0000
മുഖ്യമന്ത്രി ചർച്ച, പൊതുവികാരം അറിയാൻ എഐസിസിയുടെ 3 രഹസ്യനിരീക്ഷകർ കേരളത്തിൽ

മുഖ്യമന്ത്രി ചർച്ച, കേരളത്തിൽ എഐസിസിയുടെ സീക്രട്ട് ഒബ്സർവേഴ്സ്. മൂന്ന് രഹസ്യ നിരീക്ഷകർ കേരളത്തിൽ എത്തും. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്തി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുന്നതിനാണ് രഹസ്യ നീരക്ഷകരെ നിയോഗിച്ചത്. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ ഹൈക്കമാൻഡിൽ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി. കെപിസിസി മുൻ അധ്യക്ഷൻമാരെ എഐസിസി അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. കെ. സുധാകരനും കെ. മുരളീധരനും നാളെ ഹൈക്കമാൻഡുമായി ചർച്ച നടത്തും. ഇരുവരോടും ഉടൻ ഡൽഹിയിൽ എത്താനാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. അതേസമയം, വിളിപ്പിച്ചത് തീരുമാനം സുധാകരനെ ബോധ്യപ്പെടുത്താൻ […]

Kozhikode

May 11, 2026, 11:16 am GMT+0000
രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്തും

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെപിസിസി അധ്യക്ഷന്മാരുമായി ചർച്ച. മുൻ കെപിസിസി അധ്യക്ഷന്മാരെ എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ എഐസിസിയുമായി ചർച്ച നടത്തും. കെ മുരളീധരൻ, കെ സുധാകരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവരെയും ഡൽഹിക്ക് വിളിപ്പിച്ചു. നേതാക്കളോട് അടിയന്തരമായി എത്താൻ നിർദേശം നൽകി. രാഹുൽ ഗാന്ധിയാണ് നേതാക്കളെ വിളിപ്പിച്ചത്. ഇന്ന് രാത്രിയിലെ വിമാനത്തിൽ യാത്ര തിരിക്കും. വിളിപ്പിച്ചത് തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്താൻ എന്ന് സൂചന. കെ മുരളീധരൻ, കെ […]

Kozhikode

May 11, 2026, 10:12 am GMT+0000