താമരശ്ശേരി : താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാനായ നിലയിൽ. ലോറിയിൽ ഉണ്ടായിരുന്ന ആളെ ഫയർഫോഴ്സും ,പോലീസും,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്ന് രക്ഷപ്പെടുത്തി.
Kozhikode
താമരശ്ശേരി : താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാനായ നിലയിൽ. ലോറിയിൽ ഉണ്ടായിരുന്ന ആളെ ഫയർഫോഴ്സും ,പോലീസും,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്ന് രക്ഷപ്പെടുത്തി.
Kozhikode
കുറച്ചുദിവസങ്ങളായി ചൂടിൽ വലഞ്ഞ ചെന്നൈയ്ക്ക് ശനിയാഴ്ച രാത്രി ലഭിച്ചത് അപ്രതീക്ഷിത മഴ. രാത്രി 11ഓടെയാണ് ചെന്നൈയിലെ വിവിധ ഇടങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ മഴ പെയ്തത്. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയാണ് പലയിടത്തും പെയ്തത്. 24 മണിക്കൂറിനിടെ നുങ്കപാക്കത്ത് 81.9 മില്ലിമീറ്ററും എസിഎസ്മെഡിക്കൽ കോളജ് മേഖലയിൽ 97.5 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. വിളിവാക്കം 81, ചെമ്പറംപാക്കം 76.5, പൂനമല്ലി 70.5 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. വടക്ക്– വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ച മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്. […]
Kozhikode
കോഴിക്കോട്:മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽമള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ […]
Kozhikode
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ.രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് […]
Kozhikode
കോഴിക്കോട്: സ്വന്തം വീടുണ്ട്, നമ്പറുണ്ട്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിൽനിന്ന് സാങ്കേതികകാരണങ്ങളാൽ വിവരങ്ങളെല്ലാം നഷ്ടമായതിനാൽ നികുതിയടയ്ക്കാൻപോലും പറ്റാതെ പൊതുജനം. നികുതിപരിഷ്കരണവുമായി ബന്ധപ്പെട്ട് നിശ്ചിത ഫോറം പൂരിപ്പിച്ചുനൽകാത്തവരും ദീർഘകാലം നികുതിയടയ്ക്കാത്തവരുമായ പലരുടെയും വിവരങ്ങളാണ് സോഫ്റ്റ്‌വേറിൽനിന്ന് നഷ്ടപ്പെട്ടത്.2024-ൽ േഡറ്റ ശുദ്ധീകരണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. അതിനുശേഷം ഈ വിവരങ്ങളൊന്നുംതന്നെ തദ്ദേശസ്ഥാപനത്തിലില്ല. സംസ്ഥാനത്തൊട്ടാകെ ഇത്തരം പ്രശ്നമുണ്ട്. കോഴിക്കോട് കോർപ്പറേഷനിൽമാത്രം ആയിരത്തോളം കെട്ടിടങ്ങളുടെ വിവരം ഇത്തരത്തിൽ നഷ്ടമായിട്ടുണ്ടെന്നാണ് സംശയം. കെട്ടിടഉടമകൾ നികുതിയടയ്ക്കാൻ പറ്റാത്തതിന്റെ പരാതിയുമായി തദ്ദേശസ്ഥാപനത്തിലെത്തുമ്പോൾമാത്രമാണ് ഡേറ്റ നഷ്ടമായ കാര്യം തിരിച്ചറിയുന്നത്. ഡേറ്റ നഷ്ടമായ കെട്ടിടങ്ങളുടെ വിവരം […]
Kozhikode
കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റെടുക്കാൻ ഇനി ഏറെനേരം ക്യൂനിന്ന് വലയേണ്ട. നിലവിൽ ടിക്കറ്റ് വിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ റെയിൽവേ എം-യുടിഎസ് സഹായകുമാരെ നിയമിക്കുന്നു. ഈ സുവിധാ സഹായക്മാർ കൗണ്ടറിനുപുറത്ത് എല്ലാ അൺ റിസർവ്ഡ് ടിക്കറ്റുകളും നൽകും. ദക്ഷിണ റെയിൽവേയിൽ 10 സ്റ്റേഷനുകളിൽ ഇതിന്റെ ആദ്യഘട്ടം ആരംഭിക്കാൻ അനുമതിയായി. ഈ അധികസേവനം ഏതൊക്കെ സ്റ്റേഷനുകളിൽ എന്നത് ഉടൻ തീരുമാനിക്കും. നിലവിലുള്ള എടിവിഎം. (ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ ) കൗണ്ടറുകൾ തുടരും. മൊെൈബെൽ ആപ്പിലൂടെ ടിക്കറ്റ് നൽകാവുന്ന […]
Kozhikode
വടകര: തിങ്കളാഴ്ച മുതല്‍ വടകരയില്‍ നടക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി. ഷാഫി പറമ്പിൽ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് റൂറല്‍ എസ്പിയുമായി വടകര ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയഷന്‍ ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെച്ചത്. ബസുടമകളുടെ പ്രയാസങ്ങള്‍ വടകരയിലെ പോലീസും ആര്‍ടിഒയും അനുഭാവപൂര്‍വ പരിഗണിക്കുമെന്ന ഉറപ്പിന്മേലാണ് സമരം മാറ്റിയത്. ഗതാഗത തടസ്സം ഒഴിവാക്കാൻ കൂടുതൽ പോലിസിനെയും ഹോം ഗാർഡിനെ നിയമിക്കാനും ധാരണയായി.ചര്‍ച്ചയില്‍ റൂറല്‍ എസ്പി കെ.ഇ.ബൈജു, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞമ്മത് സെല്‍വ, സെക്രട്ടറി എ.പി.ഹരിദാസന്‍, എം […]
Kozhikode
ഇരിങ്ങൽ:മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ ( 72 ) അന്തരിച്ചു. ഭർത്താവ് :പരേതനായ മമ്മു ടി. കെ. മക്കൾ : പരേതനായ ഗഫൂർ, നസീർ, സിറാജ് ഇരുവരും ബഹ്റൈൻ, ഫൗസിയ. മരുമക്കൾ : അബ്ദുൽ ഖാദർ (മേമുണ്ട), സുലൈഖ, ഷമീമ, ബുഷ്‌റ. ഖബറടക്കം : ഞായറാഴ്ച കോട്ടക്കൽ ജലാൽ പള്ളിയിൽ
Kozhikode
മലപ്പുറം: രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും സ്വന്തം പേരിലായിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ച നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരിക്ക് 15,60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമീഷന്‍. തൃശൂര്‍ വടക്കേക്കാട് സ്വദേശിനി ഷിംന ഫമീഷ് സമര്‍പ്പിച്ച ഹരജിയിലാണ് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. പരാതിക്കാരിയുടെ പേരില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സുമുള്ള ബി.എം.ഡബ്ല്യു കാര്‍ ചാലക്കുടി-അതിരപ്പിള്ളി റോഡിലുണ്ടായ അപകടത്തില്‍ പൂർണമായി തകര്‍ന്നിരുന്നു. 15 ലക്ഷം രൂപക്കാണ് വാഹനം ഇന്‍ഷുര്‍ ചെയ്തിരുന്നത്. അതിരപ്പിള്ളി പൊലീസ് സംഭവസമയം വാഹനം ഓടിച്ചിരുന്നയാള്‍ക്കെതിരെ കേസ് […]
Kozhikode
ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മില്ലിസെക്കൻഡിൽ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, 4ാം ട്രാക്കിൽ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തിൽ പുന്നമട ബോട്ട്ക്ലബിന്റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് […]
Kozhikode