സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. ചലച്ചിത്ര രംഗത്ത് എത്തിയ സംഗീത് ശിവന്‍ ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യുണിസെഫിനായും […]

Kozhikode

May 8, 2024, 12:24 pm GMT+0000
കീഴൂരിൽ ‘കൂട്ടായ്മ’ ബസ്റ്റോപ്പ് നിർമ്മിച്ചു

പയ്യോളി: ‘കൂട്ടായ്മ ‘കീഴൂരിൽ നിർമ്മിച്ച ബസ്സ് സ്റ്റോപ്പിന്റെ ഉദ്ഘാടനം  പയ്യോളി മുൻസിപ്പാലിറ്റി 15-ാം വാർഡ് കൗൺസിലർ സിജിന പൊന്ന്യേരി നിർവ്വഹിച്ചു. യോഗത്തിൽ കൂട്ടായ്മ പ്രസിഡന്റ് സന്ദീപ്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മൂഴിക്കൽ ചന്ദ്രൻ ,ജിതിൻ മഠത്തിൽ, ദീപക് മാസ്റ്റർ, സി എം രാഘവൻ എന്നിവർ സംസാരിച്ചു.

Kozhikode

May 8, 2024, 12:11 pm GMT+0000
കെജ്രിവാളിനും ഇഡിക്കും നിർണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും

ദില്ലി: മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയിൽ വെള്ളിയാഴ്ച (മെയ് 10) ഉത്തരവുണ്ടാകും. സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രിം കോടതിയിൽ ഹ‍ർജി നൽകിയിരിക്കുന്നത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഹർജി പരിഗണിച്ച […]

Kozhikode

May 8, 2024, 11:49 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.  9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം […]

Kozhikode

May 8, 2024, 11:12 am GMT+0000
കോമേഴ്‌സ് വിഷയത്തിൽ എൻ. കെ.ഷിജിൻ ഡോക്ടറേറ്റ് ലഭിച്ചു

മേപ്പയൂർ: കോമേഴ്‌സ് വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. എൻ. കെ.ഷിജിൻ രാജസ്ഥാൻ സൺ റൈസ് യൂണിവേഴ്സിറ്റിയിൽ 2019-2023 ബാച്ചിൽ ആണ് ഗവേഷണം പൂർത്തീകരിച്ചത്. മേപ്പയൂർ മടത്തും ഭാഗം ഭാസ്കരൻ അളകാപുരി(ചെയർമാൻ.എസ്. പി.എഫ് പ്രൈ.ലി.) യുടെയും ലീലയുടെയും മകനാണ്. ഭാര്യ അനുപമ ഷിജിൻ (ഡെപ്യൂട്ടി മാനേജർ എസ് ബി ഐ ഇരിങ്ങാലക്കുട  ബ്രാഞ്ച് ).

Kozhikode

May 8, 2024, 10:37 am GMT+0000
എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്, പ്രഖ്യാപനവുമായി മന്ത്രി

തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ രീതി. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2023-24 വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കുകയായിരുന്നു വി ശിവന്‍കുട്ടി.  99. 69 ശതമാനമാണ് 2023-24 വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ […]

Kozhikode

May 8, 2024, 10:22 am GMT+0000
റോഡ് നിര്‍മാണത്തിലെ അഴിമതി; കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും കഠിന തടവും പിഴയും

തൃശൂര്‍: ചിലങ്ക- അരീക്കാ റോഡ്‌ നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോൺട്രാക്ടർക്കും എഞ്ചിനീർമാർക്കും‌ 3 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയും ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.  തൃശൂർ ജില്ല പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽപ്പെട്ട ചിലങ്ക- അരീക്കാ റോഡ്‌ പുനർനിർമ്മാണത്തിലെ അഴിമതിയിൽ പണി നടത്തിയ കോൺട്രാക്ടർ, അസിസ്റ്റന്‍റ് എഞ്ചിനീയർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ്‌ കോടതി കണ്ടെത്തിയത്. ഒന്നാം പ്രതി കോൺട്രാക്ടർ ടിഡി […]

Kozhikode

May 8, 2024, 10:06 am GMT+0000
കുരുമുളക് സ്പ്രേ മാരക ആയുധം, സ്വയരക്ഷക്ക് ഉപയോഗിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളുരു: കുരുമുളക് സ്പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും കർണാടക ഹൈക്കോടതി. കുരുമുളക് സ്പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകൾ ഇന്ത്യയിൽ കുറവാണെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്പ്രേ ഉൾപ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി വിശദമാക്കുന്നത്. സ്വയ രക്ഷയ്ക്ക് ആയുള്ള ആയുധമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാനാവില്ല.  പ്രഥമ ദൃഷ്ടിയിൽ തന്നെ സ്പ്രേ പ്രയോഗത്തിന് ഇരയായവർക്ക് മാരക പരിക്ക് സംഭവിച്ചിട്ടുള്ളതിനാൽ കേസിൽ വിശദമായി അന്വേഷണം വേണമെന്നും കോടതി വിശദമാക്കി. ജസ്റ്റിസ് എം നാഗപ്ര,ന്നയുടെ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം. സി […]

Kozhikode

May 8, 2024, 9:51 am GMT+0000
ചൂട് കനക്കുന്നു; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, പത്തനംതിട്ട, […]

Kozhikode

May 8, 2024, 9:44 am GMT+0000
തമിഴ്നാട്ടിൽ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ യുട്യൂബർ അറസ്റ്റിൽ, കോടതിയിലേക്ക് കൊണ്ട് വരുന്നതിനിടെ വാഹനാപകടം

കോയമ്പത്തൂർ: സർക്കാർ വിരുദ്ധ നിരീക്ഷണങ്ങളുടെ പേരിൽ ഏറെ പ്രശസ്തനായ യുട്യൂബർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സർക്കാർ ജീവനക്കാരനായ എ ശങ്കർ എന്ന യുട്യൂബറാണ് അറസ്റ്റിലായത്. കോയമ്പത്തൂർ സൈബർ ക്രൈം പൊലീസാണ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. അടുത്തിടെ വന്ന വ്ലോഗിലെ വനിതാ പൊലീസുകാർക്കെതിരായ അധിക്ഷേപ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റ്. സാവുക്ക് ശങ്കർ എന്ന പേരിലാണ് എ ശങ്കർ പ്രശസ്തി നേടിയിരുന്നതത്. കോയമ്പത്തൂർ പൊലീസിലെ ക്രൈ ബ്രാഞ്ച് വിഭാഗത്തിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് അറസ്റ്റ്. തമിഴ്നാട് പൊലീസിനും സർക്കാരിനും എതിരായി രൂക്ഷ വിമർശനം […]

Kozhikode

May 8, 2024, 9:01 am GMT+0000