കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി 3.00 pm to 5.00 pm   2.നെഫ്രോളജി വിഭാഗം ഡോ : ബിപിൻ 3.00 Pm to 5.00 Pm   3.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 6.30 pm   4.ശിശുരോഗ വിഭാഗം ഡോ :ഗിജേഷ്. ജി. കെ 4.00 pm to 6.00 pm   5.എല്ലുരോഗ വിഭാഗം ഡോ. റിജു കെ പി 10:30 Am to 1:30 Pm […]

Kozhikode

May 12, 2026, 1:03 pm GMT+0000
കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ വൈദ്യുതി തടസ്സപ്പെട്ടേക്കാം; ജാഗ്രതാ നിർദ്ദേശവുമായി കെ.എസ്.ഇ.ബി

കോഴിക്കോട്: പവർ ഗ്രിഡ് കോർപ്പറേഷന്റെ കീഴിലുള്ള കോഴിക്കോട് 400 കെ.വി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ മലബാറിലെ നാല് ജില്ലകളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് വരുംദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് മുതൽ ഏഴ് ദിവസത്തോളം അറ്റകുറ്റപ്പണികൾ നീണ്ടുനിൽക്കും. കാലവർഷത്തിന് മുന്നോടിയായി ഇത്തരം തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാലാണ് യുദ്ധകാലാടിസ്ഥാനത്തിൽ […]

Kozhikode

May 12, 2026, 12:58 pm GMT+0000
മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ താനില്ല. ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കും. എണ്ണം മാത്രമെങ്കിൽ എപ്പോഴേ പ്രഖ്യാപിക്കാമായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ സംസ്ഥാനത്ത് […]

Kozhikode

May 12, 2026, 10:16 am GMT+0000
കടുപ്പിച്ച് ലീഗ്, മുഖ്യമന്ത്രി പ്രതിസന്ധിയിൽ അടിയന്തര യോഗം വിളിച്ചു; നാളെ 10 മണിക്ക് പാണക്കാട് യോഗം

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും കേരളത്തിൻറെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു. നാളെ 10 മണിക്ക് പാണക്കാട്ടാണ് മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസ് നിലപാടിൽ എന്തു സമീപനം സ്വീകരിക്കണമെന്ന് യോഗം ചർച്ച ചെയ്യും. മുസ്ലിം ലീഗിൻറെ നിലപാടിന് അനുകൂലമല്ല കോൺഗ്രസിൻറെ തീരുമാനം എങ്കിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നാണ് ചർച്ച ചെയ്യുക. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരാൾ മുഖ്യമന്ത്രിയാകണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. സമവായ […]

Kozhikode

May 12, 2026, 10:15 am GMT+0000
മുഖ്യമന്ത്രി ചർച്ച: പ്രതിഷേധങ്ങൾ ആസൂത്രിതം, ലക്ഷ്യം ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക: മുതിർന്ന നേതാക്കൾ

മുഖ്യമന്ത്രി പദത്തിൽ നേതാക്കളെ ചൊല്ലി സംസ്ഥാനത്തെ പ്രതിഷേധങ്ങൾ ആസൂത്രിതം എന്ന് ചില മുതിർന്ന നേതാക്കൾ. ഇത് ജനകീയ പ്രതിഷേധങ്ങൾ അല്ലെന്ന് നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു. പ്രതിഷേധങ്ങൾ സ്വിച്ച് ഇട്ടപോലെ നിന്നത് അതിൻ്റെ തെളിവാണ്. ഒരു വിഭാഗം ആസൂത്രിതമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതാണ്. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കൾ അറിയിച്ചു. അതേസമയം മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള പോരും, തീരുമാനം നീളുന്നതും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് ഉൾപ്പെടെ യുഡിഎഫ് ഘടകക്ഷിനേതാക്കൾ പരസ്യവിമർശനവുമായി എത്തിയിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ […]

Kozhikode

May 12, 2026, 10:08 am GMT+0000
കാലവർഷം വരുന്നു; അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 14 മുതൽ 16 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മെയ് 15 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മെയ് 16ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ […]

Kozhikode

May 12, 2026, 10:03 am GMT+0000
നീറ്റ് ചോദ്യക്കടലാസ് ചോർന്ന സംഭവം; 5 ലക്ഷംമുതൽ വിലയിട്ട് കച്ചവടം, അന്വേഷണം കേരളത്തിലേക്കും

ന്യൂഡൽഹി: നീറ്റ് യു.ജി. 2026 പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നെന്ന സംശയത്തിൽ അന്വേഷണം കേരളത്തിലേക്കും രാജസ്ഥാൻ പോലീസ് വ്യാപിപ്പിക്കും. കേരളത്തിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥി രാജസ്ഥാനിലെ കൂട്ടാളിക്ക് വിവാദ സാധ്യതാ ചോദ്യക്കടലാസ് അയച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്. സികാറിലെ കൂട്ടാളിക്ക് അയച്ചുകൊടുത്ത ചോദ്യക്കടലാസ് പിന്നീട് ഒരു പേയിങ് ഗസ്റ്റ് (പി.ജി.) നടത്തിപ്പുകാരന്റെ കൈയിലുമെത്തി. അവിടെനിന്ന് പുറത്തായ ചോദ്യക്കടലാസ് വിവിധ സംസ്ഥാനങ്ങളിൽ കോച്ചിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും ഉചിതമായ സമയത്ത് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആലോചിച്ചശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും […]

Kozhikode

May 12, 2026, 7:27 am GMT+0000
ചോദ്യപ്പേപ്പർ ചോർച്ച, നീറ്റ് യുജി പരീക്ഷ റദ്ദാക്കി, പുതിയ പരീക്ഷാ തിയ്യതി ഉടൻ അറിയിക്കും

ദില്ലി : ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി […]

Kozhikode

May 12, 2026, 7:21 am GMT+0000
കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനം, ‘ഞാൻ ഭക്തനായി മാറിയെന്ന് പറയുന്നവരോട് സഹതാപം മാത്രം’; വിശദീകരണവുമായി പി ജയരാജൻ

കൊച്ചി: കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് പി ജയരാജൻ. കോടതിയിൽ പോകുന്ന വഴിക്ക് യാദൃശ്ചികമായാണ് കൊടുങ്ങല്ലൂരിൽ ഇറങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൊടുങ്ങല്ലൂർക്കാവിനെക്കുറിച്ച് വായനയിലൂടെ അറിഞ്ഞിരുന്നുവെന്നും അതിനാലാണ് അവിടെ നേരിട്ട് പോയി എല്ലാം കാണണമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല. ചരിത്രത്തെയും സമൂഹത്തെയും മനസ്സിലാക്കുകയാണ് ലക്ഷ്യം. താൻ ഭക്തനായി മാറിയെന്ന് പറയുന്നവരോട് സഹതാപം മാത്രമാണെന്നും പി ജയരാജൻ പറഞ്ഞു. ഭക്തിയെയും ആരാധനാലയങ്ങളെയും ആർഎസ്എസ് എങ്ങനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് […]

Kozhikode

May 12, 2026, 7:19 am GMT+0000
തുറന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷൻ, മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം വൈകൽ ജയത്തിന് മങ്ങലേൽപ്പിച്ചു; വെളുത്ത പുക ഉടൻ ഉയരുമെന്നും സണ്ണി ജോസഫ്

തിരുവനന്തപുരം: അധികാരത്തിൽ തിരിച്ചെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ അന്തിമ തീരുമാനമാകാത്തത് വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചെന്ന് തുറന്ന് പറഞ്ഞ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കെ പി സി സി അധ്യക്ഷൻറെ മറുപടി. വമ്പൻ ജയത്തിന് മങ്ങലേൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ചയെന്ന് അദ്ദേഹം വ്യക്തമാക്കി. വെളുത്ത പുക ഉടൻ ഉയരുമെന്നും സണ്ണി ജോസഫ് പ്രതീക്ഷ പങ്കുവെച്ചു. അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം എടുത്തിട്ടല്ല രാഹുൽ ഗാന്ധി […]

Kozhikode

May 12, 2026, 7:15 am GMT+0000