കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണ് (19) പരിക്ക് പറ്റിയത്. പോളിടെക്‌നിക് വിദ്യാർത്ഥിയാണ് അമീൻ. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കല്ലറ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കല്ലറയിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ ഡോർ തുറന്നാണ് വിദ്യാർത്ഥി പുറത്തേക്ക് വീണത്. അപകടത്തിൽ തലയ്ക്കും കാലിലും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

Kozhikode

Aug 13, 2026, 6:21 am GMT+0000
രണ്ടുമാസം മുമ്പ് വിവാഹ നിശ്ചയം; അനുശ്രീയുടെയും അമലിന്റെയും വിയോഗത്തിൽ നടുങ്ങി കുടുംബം, പൊലീസ് അന്വേഷണം

ഉദുമ: സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ പ്രതിശ്രുതവരനെയും വധുവിനെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനാടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്. കാസർകോട് കിഴക്കേക്കര സ്വദേശിനി പി അനുശ്രീ (25), കണ്ണൂർ അമ്പത്തട്ട് സ്വദേശി അമൽ എന്നിവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിക്കും. ഡിസംബർ 26-ന് വിവാഹം നിശ്ചയിച്ചിരിക്കെയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവനൊടുക്കിയത്. വീഡിയോ കോളിന് പിന്നാലെയായിരുന്നു സംഭവം. അനുശ്രീയെ കർണാടകയിലെ ഹുൻസൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടൽമുറിയിലും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മാസം മുമ്പാണ് […]

Kozhikode

Aug 13, 2026, 6:17 am GMT+0000
ചോമ്പാൽ ഹാർബർ വികസനം: വികസന നടപടിടകൾ ത്വരിതപ്പെടുത്തണം: മുല്ലപ്പള്ളി രാമചന്ദ്രൻ

ചോമ്പാല: മലബാറിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ചോമ്പാൽ ഫിഷിങ് ഹാർബറിന്റെ വികസനത്തിനായി സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രി വി. ഡി. സതീശനും ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂറിനും നിവേദനം നൽകി. അയ്യായിരത്തിലധികം തൊഴിലാളികളും 1200-ഓളം നാടൻ വള്ളങ്ങളും മോട്ടോർ ബോട്ടുകളും ആശ്രയിക്കുന്ന ഹാർബറാണിത്. 1991-ൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര സഹമന്ത്രിയായിരുന്ന കാലത്താണ് ചോമ്പാൽ ഹാർബർ യാഥാർത്ഥ്യമായത്. 1999-ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കഴിഞ്ഞ […]

Kozhikode

Aug 13, 2026, 5:51 am GMT+0000
കൊയിലാണ്ടിയിൽ മദ്യപാനത്തിനിടെ വാക്കുതർക്കം: തമിഴ്‌നാട് സ്വദേശി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു

കൊയിലാണ്ടി: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനും അക്രമത്തിനും ഒടുവിൽ കൊയിലാണ്ടിയിൽ ആക്രിക്കച്ചവടക്കാരൻ കൊല്ലപ്പെട്ടു. തിരുനെൽവേലി സ്വദേശിയായ ഊമദുരൈ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ മണികണ്ഠനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിക്ക് സമീപം ആക്രിക്കച്ചവടം നടത്തുന്ന വാടകക്കെട്ടിടത്തിൽ വെച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്നവരുമായി മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം അക്രമത്തിലേക്ക് കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് കരുതുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെങ്കിലും ഇന്ന് രാവിലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സ്ഥലത്തെത്തി പ്രാഥമിക […]

Kozhikode

Aug 13, 2026, 5:24 am GMT+0000
വിവാഹമോചനവും പൂജയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: കോട്ടയം സ്വദേശി പിടിയിൽ

കാസർകോട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഉദുമ സ്വദേശിനിയിൽ നിന്ന് 13.16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കിത്തരാമെന്നും ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്തണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.   ​വാട്‌സാപ്പ് വഴി സൗഹൃദം സ്ഥാപിച്ച പ്രതി, പൂജയ്ക്കെന്ന വ്യാജേന വിവിധ ബാങ്ക് അക്കൗണ്ടുകൾ മുഖേന 13,16,731 രൂപ കൈക്കലാക്കുകയായിരുന്നു. 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് പണം […]

Kozhikode

Aug 13, 2026, 4:06 am GMT+0000
ഓപ്പറേഷൻ സൗന്ദര്യ: വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടിയതായി മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി നടത്തിയ വിവിധ പരിശോധനകളിൽ ആകെ 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ​കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതും ആവശ്യമായ നിർമ്മാണ ലൈസൻസുകൾ ഇല്ലാതെ വിപണിയിലെത്തിച്ചതുമായ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്.

Kozhikode

Aug 13, 2026, 3:48 am GMT+0000
ഇരിങ്ങൽ പി വി വിജയൻ അന്തരിച്ചു

ഇരിങ്ങൽ:ഇരിങ്ങലിന്റെ ആദ്യകാല രാഷ്ട്രീയ കലാസാംസ്കാരിക രംഗത്ത് സജീവ പ്രവർത്തകനായിരുന്ന പി വി വിജയൻ (60)നിര്യാതനായി. ഭാര്യ : ഉഷ. മകൻ: സാരംഗ്. സഹോദരിമാർ: ലീല ,രാധ, ശാന്ത , സൗമിനി ,കമല , വത്സല. സഹോദരി ഭർത്താക്കന്മാർ: നാരായണൻ (പാലയാട്) , രവീന്ദ്രൻ (പെരിങ്ങാട്) , ഗോപാലൻ (കോളാവിപാലം), രവീന്ദ്രൻ (പാലയാട് ), പരേതനായ നാരായണൻ (പെരിങ്ങാട്). സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

Kozhikode

Aug 13, 2026, 3:04 am GMT+0000
ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ റെയിൽവേ ഡിവിഷൻ മാനേജർ സന്ദർശിച്ചു

പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഉയർത്തൽ, അണ്ടർപാസ്, ഫൂട്ട് ഓവർ ബ്രിഡ്ജ് (FOB) നിർമ്മാണം തുടങ്ങിയ അടിസ്ഥാന വികസന ആവശ്യങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ (DRM) ശ്രീ. മധുകർ റോട്ട് സ്റ്റേഷൻ സന്ദർശിച്ചു. ഷാഫി പറമ്പിൽ എം.പി. സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. ​സന്ദർശനത്തിനിടെ ഇരിങ്ങൽ റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി  ചർച്ച നടത്തുകയും യാത്രാദുരിത പരിഹാരത്തിനായി നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്തു. പ്ലാറ്റ്‌ഫോം ഉയർത്തുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും […]

Kozhikode

Aug 12, 2026, 2:04 pm GMT+0000
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി മരിച്ചു

കോഴിക്കോട്: കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി പള്ളിത്താഴത്ത് ഷൈനി (57) ആണ് മരിച്ചത്. എലിപ്പനി ബാധയെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

Kozhikode

Aug 12, 2026, 10:25 am GMT+0000
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിൽ എന്ന പത്തൊൻപതുകാരനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയായിരുന്ന പതിനഞ്ചുകാരിയെ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് പ്രതി തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പീഡനശേഷം പെൺകുട്ടിയെ വീട്ടിനടുത്ത് ഇറക്കി വിട്ടു. പെൺകുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട രക്ഷകർത്താക്കൾ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം മനസ്സിലാക്കിയത്. തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.സംശയകരമായ […]

Kozhikode

Aug 12, 2026, 10:22 am GMT+0000