കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; ഹൈക്കമാൻഡ് ചർച്ചകൾ അന്തിമഘട്ടത്തിൽ

ഡൽഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണ്ണായക ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും നടത്തുന്ന ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും അഭിപ്രായം രാഹുൽ ഗാന്ധി കഴിഞ്ഞദിവസം നേരിട്ട് കേട്ടിരുന്നു.   ​മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേരിനാണ് നിലവിൽ മുൻതൂക്കമെങ്കിലും വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചും ചർച്ചകൾ സജീവമാണ്. സംസ്ഥാനത്തെ ജനവികാരം കൂടി […]

Kozhikode

May 13, 2026, 4:15 am GMT+0000
അഴീക്കോടുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് പരിഹാസം ഏറ്റുവാങ്ങിയേനെ: എം.എൻ. കാരശ്ശേരി

കണ്ണൂർ: മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്ത കോൺഗ്രസിന്റെ നിലവിലെ അവസ്ഥ സുകുമാർ അഴീക്കോടിന്റെ നിശിതമായ പരിഹാസത്തിനും വിമർശനത്തിനും വിധേയമാകുമായിരുന്നുവെന്ന് എഴുത്തുകാരൻ എം.എൻ. കാരശ്ശേരി. സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെടുമ്പോൾ അഴീക്കോട് ഉപയോഗിച്ചിരുന്ന പ്രധാന ആയുധം നർമ്മം കലർന്ന പരിഹാസമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ​ആരോടായാലും തെറ്റുകൾ ചോദിക്കാനും പറയാനും ഒരാളുണ്ടെന്ന തോന്നൽ അഴീക്കോട് സമൂഹത്തിൽ ഉണ്ടാക്കിയിരുന്നുവെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗാന്ധിയൻ പ്രൊഫ. എം. […]

Kozhikode

May 13, 2026, 4:10 am GMT+0000
വൃക്കരോഗങ്ങളില്ലാത്ത പേരാമ്പ്ര: ജീവിതശൈലീ രോഗനിർണയ ക്യാമ്പുകൾക്ക് തുടക്കമായി

പേരാമ്പ്ര: ‘വൃക്കരോഗങ്ങളില്ലാത്ത പേരാമ്പ്ര’ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വാർഡ് തല ജീവിതശൈലീ രോഗനിർണയ ക്യാമ്പുകൾക്ക് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 13-ാം വാർഡിൽ നിയുക്ത എം.എൽ.എ. ഫാത്തിമ തഹിലിയ നിർവ്വഹിച്ചു. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്‌പർശം പദ്ധതി, മലബാർ ഗ്രൂപ്പ്, ഇഖ്റ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ മേയ് 10 മുതൽ ജൂൺ 6 വരെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.   ​മൊബൈൽ ലബോറട്ടറി ബസും ഡോക്ടർ അടങ്ങുന്ന […]

Kozhikode

May 13, 2026, 4:07 am GMT+0000
ശാന്തിസദനം ‘കനിവുത്സവം’ മെയ് 21 മുതൽ; സ്വാഗതസംഘം രൂപീകരിച്ചു

പയ്യോളി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തിസദനം സ്കൂളിന്റെയും സിറാസ് റിഹാബ് വില്ലേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കനിവുത്സവം 2026’-ന്റെ സ്വാഗതസംഘം രൂപീകരിച്ചു. മെയ് 21, 22, 23 തീയതികളിൽ ശാന്തിസദനം ക്യാമ്പസിൽ വെച്ചാണ് “അതിരുകളില്ലാത്ത സ്നേഹത്തിന്റെ മൂന്നു ദിനങ്ങൾ” എന്ന പ്രമേയത്തിൽ കനിവുത്സവം നടക്കുക. സിറാസ് റിഹാബ് വില്ലേജിന്റെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് നേരിട്ട് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹബീബ് മസ്ഊദ് സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെയും അഭ്യുദയകാംക്ഷികളുടെയും യോഗത്തിൽ 101 […]

Kozhikode

May 13, 2026, 4:00 am GMT+0000
വടകര കരിമ്പനപ്പാലത്തെ വെള്ളക്കെട്ടിന് പരിഹാരം; ഗതാഗതക്കുരുക്ക് ഒഴിവായി

വടകര: ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന കരിമ്പനപ്പാലം മേഖലയിലെ രൂക്ഷമായ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. കെട്ടിക്കിടക്കുന്ന വെള്ളം ചാലുകീറി സമീപത്തെ കരിമ്പനത്തോട്ടിലേക്ക് ഒഴുക്കിവിട്ടു തുടങ്ങിയതോടെയാണ് പ്രദേശത്തെ യാത്രാക്ലേശം കുറഞ്ഞത്. അടിപ്പാതയ്ക്ക് സമീപം മുതൽ ഭജനമഠം റോഡ് വരെയും, കളരിയുള്ളതിൽ ക്ഷേത്രത്തിലേക്കുള്ള പാതയിലും രൂപപ്പെട്ടിരുന്ന വെള്ളക്കെട്ടാണ് ഇതോടെ ഒഴിവായത്.   ​റോഡിലെ വലിയ കുഴികൾ മണ്ണുപയോഗിച്ച് നികത്തിയതും, സമീപത്തെ മണ്ണ് നീക്കം ചെയ്ത് വീതി കൂട്ടിയതും വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സഹായകമായി. വാഹനങ്ങൾ പോകേണ്ട ദിശ വ്യക്തമാക്കാൻ ബാരിക്കേഡുകളും […]

Kozhikode

May 13, 2026, 3:33 am GMT+0000
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം ഉടൻ നടത്തും. ടൗൺഷിപ്പിൽ വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് അല്പസമയത്തിനകം സാങ്കേതികമായി കൈമാറും. നൗഫൽ അടക്കം ക്ലസ്റ്ററിലുള്ള 11 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. കഴിഞ്ഞ മാസമാണ് നൗഫലിന്റെ വീട്ടിൽ വിള്ളൽ കണ്ടെത്തിയത്. വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി എത്തിയതും വലിയ ചർച്ചയായിരുന്നു. ഇതോടെ ടൗൺഷിപ്പിൽ സാങ്കേതികമായി കൈമാറിയ വീടുകളുടെ എണ്ണം 134 ആകും. കഴിഞ്ഞ ദിവസങ്ങളിലായി 123 വീടുകൾ അധികൃതർ ഗുണഭോക്താക്കൾക്ക് സാങ്കേതികമായി കൈമാറിയിരുന്നു. […]

Kozhikode

May 12, 2026, 2:45 pm GMT+0000
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഫഹദ്, സിയാദ്,റഹീസ്,വഹാസ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. 7 പേർക്കാണ് ഇടിമിന്നലേറ്റത്. പരുക്കേറ്റ മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിൻറിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാർഥികൾ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകൾ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. വിദ്യാർഥികൾ പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മലപ്പുറം […]

Kozhikode

May 12, 2026, 2:13 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി 3.00 pm to 5.00 pm   2.നെഫ്രോളജി വിഭാഗം ഡോ : ബിപിൻ 3.00 Pm to 5.00 Pm   3.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 6.30 pm   4.ശിശുരോഗ വിഭാഗം ഡോ :ഗിജേഷ്. ജി. കെ 4.00 pm to 6.00 pm   5.എല്ലുരോഗ വിഭാഗം ഡോ. റിജു കെ പി 10:30 Am to 1:30 Pm […]

Kozhikode

May 12, 2026, 1:03 pm GMT+0000
കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ വൈദ്യുതി തടസ്സപ്പെട്ടേക്കാം; ജാഗ്രതാ നിർദ്ദേശവുമായി കെ.എസ്.ഇ.ബി

കോഴിക്കോട്: പവർ ഗ്രിഡ് കോർപ്പറേഷന്റെ കീഴിലുള്ള കോഴിക്കോട് 400 കെ.വി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ മലബാറിലെ നാല് ജില്ലകളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് വരുംദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് മുതൽ ഏഴ് ദിവസത്തോളം അറ്റകുറ്റപ്പണികൾ നീണ്ടുനിൽക്കും. കാലവർഷത്തിന് മുന്നോടിയായി ഇത്തരം തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാലാണ് യുദ്ധകാലാടിസ്ഥാനത്തിൽ […]

Kozhikode

May 12, 2026, 12:58 pm GMT+0000
മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ താനില്ല. ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കും. എണ്ണം മാത്രമെങ്കിൽ എപ്പോഴേ പ്രഖ്യാപിക്കാമായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ സംസ്ഥാനത്ത് […]

Kozhikode

May 12, 2026, 10:16 am GMT+0000