ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണം പൂർത്തിയായി
പയ്യോളി : ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന കർക്കിടക വാവുബലി തർപ്പണത്തിൽ നാലായിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു. കോഴിക്കോട് ശ്രേഷ്ഠാചാര സഭയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്. ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഈ വർഷം ക്ഷേത്ര സംരക്ഷണ സമിതി ഒരുക്കിയിരുന്നത്. ഒരേസമയം 400-ലധികം പേർക്ക് ബലിതർപ്പണം നടത്താനുള്ള സജ്ജീകരണങ്ങൾ ഉണ്ടായിരുന്നു. മണിയൂർ പഞ്ചായത്തിലെ 28 അംഗ രക്ഷാമിത്രം സുരക്ഷാ ടീം, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ പൂർണ്ണ മേൽനോട്ടത്തിലാണ് സുരക്ഷ ഉറപ്പാക്കിയത്. ഇതിനുപുറമെ ആംബുലൻസ്, അടിയന്തര […]
Aug 12, 2026, 9:53 am GMT+0000