വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഷിബിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ദീർഘകാലമായി ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു. ഇതിൽ നിന്നും പിന്മാറുന്നതിനെചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് യുവതി ആലുവയിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഷിബിൻ വിളിച്ചത് പ്രകാരം പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. ബൈക്കിലാണ് […]

Kozhikode

Aug 13, 2026, 10:48 am GMT+0000
വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

കൊച്ചി: വടക്കൻ പറവൂരിൽ ആൺസുഹൃത്തിന്റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു. ചൂണ്ടി സ്വദേശി സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഷിബിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ ബന്ധത്തിൽ നിന്ന് പിന്മാറുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയ സുരമ്യ, ഷിബിൻ ആവശ്യപ്പെട്ടതനുസരിച്ച് പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിബിൻ ബൈക്കിൽ […]

Kozhikode

Aug 13, 2026, 10:45 am GMT+0000
കൊയിലാണ്ടി സബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറ്റണം; പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ച്

കൊയിലാണ്ടി: സബ് ട്രഷറിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാർച്ചിൽ നിർവഹിച്ചിട്ടും ട്രഷറി അവിടേക്ക് മാറ്റാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ട്രഷറി പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷമായി അരങ്ങാടത്തുള്ള ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സബ് ട്രഷറി താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഒന്നാം നിലയിലേക്ക് പടികൾ കയറിപ്പോകേണ്ടി വരുന്നത് പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഉദ്ഘാടനം […]

Kozhikode

Aug 13, 2026, 10:04 am GMT+0000
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാം, സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഇല്ല- വി.ഡി. സതീശൻ

തിരുവനന്തപുരം: കാസർകോട് എം.ഡി.എം.എ. കേസിൽ അറസ്റ്റിലായവർക്ക് താനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരെ തനിക്ക് നേരിട്ട് അറിയാമെന്നും എന്നാൽ, ഇവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിഞ്ഞത് ഇപ്പോഴത്തെ അറസ്റ്റോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹുസൈനെ പോലീസ് മർദ്ദനത്തെ തുടർന്നാണ് താൻ ആദ്യമായി വിളിക്കുന്നതെന്ന് സതീശൻ പറഞ്ഞു. നവകേരള സദസ്സിനിടെ പെരുമ്പാവൂർ കുറുപ്പംപടി എം.ജി.എം സ്കൂളിന് മുന്നിൽവെച്ചുണ്ടായ പോലീസ് ലാത്തിച്ചാർജിൽ മുഹമ്മദ് ഹുസൈന് പരിക്കേറ്റിരുന്നു. […]

Kozhikode

Aug 13, 2026, 10:00 am GMT+0000
സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും തട്ടി, അന്തിക്കാട് രണ്ട് പേർ പിടിയിൽ

തൃശൂർ: സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപറമ്പിൽ വീട്ടിൽ സുജാത (28), പടിഞ്ഞാറേ വെമ്പല്ലൂരിൽ താമസിക്കുന്ന പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടിൽ റോജ (43) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം നടന്നത്. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണ്ണലത (70)യാണ് തട്ടിപ്പിന് ഇരയായത്. പുൽതൈലം വിൽക്കാനെന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തിയ പ്രതികൾ, […]

Kozhikode

Aug 13, 2026, 9:59 am GMT+0000
ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം, അന്തിമ റിപ്പോർട്ട് നൽകി

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസാണ് നെയ്യ് ക്രമക്കേടിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം വിജിലൻസ് എസ്പി റിപ്പോർട്ട് കൈമാറി. കേസിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നതാണ് റിപ്പോർട്ട്. മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിക്കുന്നതിനു മുമ്പ് മാറ്റിയതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഓർഡർ ചെയ്ത നെയ്യ് പൂർണ്ണമായും എത്തിയിട്ടില്ലെന്നും നിഗമനമുണ്ട്. പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടു പോകുന്ന വഴിമധ്യേ ആണ് നെയ്യ് മാറ്റിയത് എന്നാണ് വിവരം. […]

Kozhikode

Aug 13, 2026, 9:58 am GMT+0000
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വ്യാപക മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിന്റെ സ്വാധീന ഫലമായാണ് മഴ. കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പുതിയതായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നേരത്തെതന്നെ യെല്ലോ അലേർട്ട് തുടരുകയാണ്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ […]

Kozhikode

Aug 13, 2026, 9:38 am GMT+0000
ഹരിത ഭവനം പദ്ധതി: ഡിവിഷൻ 3 കൺവെൻഷൻ ; ഹരിതകർമ്മ സേനാംഗം മല്ലികയെ ആദരിച്ചു

പയ്യോളി: പയ്യോളി നഗരസഭയും പരിസ്ഥിതി പയ്യോളിയും സംയുക്തമായി നടപ്പിലാക്കുന്ന ‘ഹരിതഭവനം’ പദ്ധതിയുടെ ഭാഗമായി മൂന്നാം ഡിവിഷൻ കൺവെൻഷൻ മൂരാട് നോർത്ത് മാപ്പിള എൽ.പി സ്കൂളിൽ വെച്ച് ചേർന്നു. കൗൺസിലർ കെ.കെ. ഷൈജ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നടുക്കുടി പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റിസോഴ്സ് പേഴ്സൺ കെ.കെ. ബാബു വിഷയാവതരണവും ക്ലാസും നയിച്ചു. ചടങ്ങിൽ വെച്ച് മികച്ച സേവനം കാഴ്ചവെച്ച ഹരിതകർമ്മ സേനാംഗം മല്ലികയെ ആദരിച്ചു. കൗൺസിലർ നിധീഷ് പി.വി., വടയങ്കണ്ടി നാരായണൻ മാസ്റ്റർ, വിജയൻ പെരിങ്ങാട്, […]

Kozhikode

Aug 13, 2026, 9:36 am GMT+0000
വീട്ടിൽ കയറി 1000 രൂപ മോഷ്ടിച്ച പ്രതി പിടിയിൽ; വിരലടയാളം പരിശോധിച്ചപ്പോൾ മറ്റൊരു മോഷണവും ചുരുളഴിഞ്ഞു

കായംകുളം: പെരിങ്ങാലയിലും കീരിക്കാടും പട്ടാപ്പകൽ വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ പ്രതി പിടിയിൽ. കീരിക്കാട് വില്ലേജിൽ വേരുവള്ളിഭാഗം മുറിയിൽ ദാനത്ത് തറയിൽ വീട്ടിൽ ഷാഫി (29) ആണ് അറസ്റ്റിലായത്. കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് രണ്ടരയ്ക്കും അഞ്ചിനും ഇടയിലാണ് സംഭവം. കെഎൽ 29 എക്സ് 6170 നമ്പർ ബൈക്കിലെത്തിയ പ്രതി പെരിങ്ങാലയിലെ ശ്രീരംഗം എന്ന വീടിന്റെ പ്രധാന വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ഡൈനിങ് ഹാളിൽ […]

Kozhikode

Aug 13, 2026, 9:12 am GMT+0000
ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം; സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ

കൊച്ചി: ക്വിസ് വിവാദത്തിൽ സസ്‌പെൻഷൻ നടപടി നേരിട്ട അധ്യാപകൻ ഹൈക്കോടതിയിൽ. സസ്‌പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകൻഗുരുദാസിന്റെ ഹർജി. ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സവർക്കറുടേതെന്നും അതിന്റെ പേരിലുള്ള നടപടി അന്യായമെന്നുമാണ് വാദം. മന്ത്രിക്ക് അധികാരമില്ല എന്ന് കോടതി പറയുന്നില്ലെന്ന് കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. നിങ്ങൾ പറയുന്ന പോലെ തെറ്റായ ചോദ്യം ചോദിച്ചെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാം. എന്നാൽ, സസ്പെൻഷൻ നടപടി ഒരു ശിക്ഷയല്ലേ എന്ന് കോടതി ചോദിച്ചു. അല്ല എന്ന് സർക്കാർ വ്യക്തമാക്കി. […]

Kozhikode

Aug 13, 2026, 9:04 am GMT+0000