ഉള്ള്യേരി-താമരശ്ശേരി സംസ്ഥാനപാതയിൽ വാഹനാപകടം: കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് അപകടം

കോഴിക്കോട്: ഉള്ള്യേരി-കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിലെ കന്നൂർ ടൗണിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടു വയസ്സുകാരിയുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ വൈഷ്ണവ് (28), ആദർശ് (22), നിധിൻ (29), സ്‌കൂട്ടർ യാത്രക്കാരിയായ അനിക (8) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ കന്നൂർ ടൗണിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയും, തുടർന്ന് എതിർദിശയിൽ വരികയായിരുന്ന സ്‌കൂട്ടറിലേക്ക് ഇടിച്ചു […]

Kozhikode

Aug 13, 2026, 2:12 pm GMT+0000
വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം ഗുരുതര കുറ്റകൃത്യം, സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. ദുർബലരായ ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ചൂഷണം ചെയ്യുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമപരമായ അവയവദാനത്തോട് ജനങ്ങൾക്കുള്ള വിശ്വാസം ഇത്തരക്കാർ ഇല്ലാതാക്കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചി കേന്ദ്രീകരിച്ചുള്ള അനധികൃത അവയവകച്ചവടക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ ജാമ്യ ഹ‍ർജി തള്ളിയാണ് കോടതി നിരീക്ഷണങ്ങൾ. അവയവ കച്ചവടത്തിനായി വ്യാജരേഖയുണ്ടാക്കാൻ പ്രതി നടത്തിയ ഇടപാടുകളുടെ ഓഡിയോ സംഭാഷണമടക്കം തെളിവായുണ്ടെന്നും അതിനാൽ […]

Kozhikode

Aug 13, 2026, 2:06 pm GMT+0000
പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി; അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് കർശന നിർദ്ദേശം, സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണം

എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി പരാതി ശ്രദ്ധയിൽപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പരീ​ക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തി. പരീക്ഷ ഭവനിൽ എത്തിയ അപേക്ഷകരുടെ പരാതികൾ നേരിട്ട് കേട്ടറിഞ്ഞ മന്ത്രി അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും രണ്ട് മുതൽ മൂന്ന് മാസം വരെ കാലതാമസുണ്ടെന്ന വിവരം മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കാലതാമസം മാറ്റുന്നതിനുള്ള നടപടി അതിവേ​ഗം […]

Kozhikode

Aug 13, 2026, 2:03 pm GMT+0000
ഫ്രഷ് കട്ട് പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് കേസിൽ സർക്കാരിന് തിരിച്ചടി. പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഫ്രഷ് കട്ട് പ്രവർത്തിപ്പിക്കുന്ന സമയം വീണ്ടും പരിശോധന നടത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പ്ലാന്റിൽ നിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. അതേസമയം, ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നെന്ന പി […]

Kozhikode

Aug 13, 2026, 1:59 pm GMT+0000
പരീക്ഷ കഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ അപകടം; ബിബിഎ വിദ്യാർഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബിബിഎ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഹരിപ്പാട് പായിപ്പാട് ആറ്റുപുറത്ത് വീട്ടിൽ മത്തായി കുര്യൻറെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം ഉണ്ടായത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ആൽവിൻ. ബുധനാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം ബൈക്കിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ആൽവിൻ. പാലക്കാടുള്ള സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം ഹരിപ്പാട്ടേക്ക് വരുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് […]

Kozhikode

Aug 13, 2026, 1:52 pm GMT+0000
ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു: മന്ത്രി കെ.മുരളീധരൻ

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സ്ഥാനക്കയറ്റം നടക്കാത്തതിനാൽ ഒഴിവുകൾ കൃത്യമായി നികത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഡോക്ടർമാരുടെ കുറവുമൂലം ജനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫയലുകൾ തീർപ്പാക്കാതെയും നടപടികളിലെ കാലതാമസവും കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടർമാർ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സെൽ രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു. സീനിയോറിറ്റി ലിസ്റ്റ്, സ്ഥാനക്കയറ്റ നടപടികൾ സംബന്ധിച്ച […]

Kozhikode

Aug 13, 2026, 1:49 pm GMT+0000
അഭിമന്യു കൊലക്കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ, 16പേരും ഹാജരായി

കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തക‌ർ കോടതിയിൽ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിർദേശിച്ചിട്ടും പ്രതികൾ ലംഘിച്ചിരുന്നു. കടുത്ത നടപടി എടുക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പ്രതികൾ എത്തിയത്. 16 പ്രതികളും കോടതിയിൽ എത്തി. പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികൾക്ക് വായിച്ചു കേൾപ്പിച്ചത്. എന്നാൽ കുറ്റം നിഷേധിക്കുകയായിരുന്നു പ്രതികൾ. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂൾ ചെയ്യാനും തീരുമാനിച്ചു. 2018 ജൂലൈ 2 നാണ് ക്യാമ്പസിലെ […]

Kozhikode

Aug 13, 2026, 1:47 pm GMT+0000
കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറ്, അട്ടിമറി സാധ്യത പരിശോധിക്കും; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും കാസർകോടേക്ക് സർവീസ് നടത്തുകയായിരുന്ന കെ എസ് ആർ ടി സി ബസിന് നേരെ കർണാടകയിൽ വെച്ച് അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്ന സംശയത്തെ തുടർന്ന് അട്ടിമറി സാധ്യതകൾ ഉൾപ്പെടെ പരിശോധിക്കാൻ ഗതാഗത മന്ത്രി സി പി ജോൺ കെ എസ് ആർ ടി സിക്ക് നിർദേശം നൽകി. ഇന്നലെ രാത്രി ഒൻപത് മണിയോടെ കർണാടകയിലെ വിടുതി എന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. […]

Kozhikode

Aug 13, 2026, 1:45 pm GMT+0000
ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി; റിസർവ് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: മെഷീനിൽ കൈകുടുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില റിസർവ് ബാങ്കിന്റെ ഓഫീസിൽ ഇന്നലെയായിരുന്നു അപകടം. ആർബിഐയ്ക്ക് വേണ്ടി കരാർ ഏറ്റെടുത്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്. ഉപയോഗ ശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്നതിനുള്ള മെഷീൻ ഘടിപ്പിച്ച് ട്രയൽ റൺ നടത്തുന്നതിനിടെ മെഷീന്റെ ബെൽറ്റിൽ കൈ കുടുങ്ങുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെൽറ്റിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ […]

Kozhikode

Aug 13, 2026, 10:48 am GMT+0000
വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

കൊച്ചി: വടക്കൻ പറവൂരിൽ ആൺസുഹൃത്തിന്റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു. ചൂണ്ടി സ്വദേശി സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഷിബിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ ബന്ധത്തിൽ നിന്ന് പിന്മാറുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയ സുരമ്യ, ഷിബിൻ ആവശ്യപ്പെട്ടതനുസരിച്ച് പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിബിൻ ബൈക്കിൽ […]

Kozhikode

Aug 13, 2026, 10:45 am GMT+0000