തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്രമായ മാറ്റങ്ങൾ നടപ്പിലാക്കുന്നു. ഇനിമുതൽ സ്റ്റേഷൻ ഭരണം എസ്.ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) തുടരുക. പോലീസിനെ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടുള്ള ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും. കേരള പോലീസ് സംവിധാനത്തിൽ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കർമ്മപദ്ധതിക്കാണ് സർക്കാർ നേതൃത്വം നൽകുന്നതെന്നും, പോലീസിനെ സംബന്ധിച്ച് ഇതൊരു ചരിത്രപരമായ തീരുമാനമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. […]
Kozhikode
