കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർ നിഖിൽ ചന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.എച്ച്.ബി. കോളനിയിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. രാവിലെ ഡോക്ടറെ കാണാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ പോയി നോക്കുമ്പോഴാണ് വിവരമറിയുന്നത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വാതിലിന്റെ പൂട്ടുതകർത്ത് ഉള്ളിൽക്കയറി മരണം സ്ഥിരീകരിച്ചു. തുടർനടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മലപ്പുറം യൂണിവേഴ്സിറ്റി സ്വദേശിയാണ് മരിച്ച നിഖിൽ ചന്ദ്രൻ.

Kozhikode

Aug 14, 2026, 4:35 am GMT+0000
പോലീസ് സ്റ്റേഷൻ ഭരണം എസ്.ഐമാർക്ക്; സംസ്ഥാനത്തെ പോലീസ് ഭരണത്തിൽ സമഗ്ര മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്രമായ മാറ്റങ്ങൾ നടപ്പിലാക്കുന്നു. ഇനിമുതൽ സ്റ്റേഷൻ ഭരണം എസ്.ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) തുടരുക. പോലീസിനെ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടുള്ള ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും. ​കേരള പോലീസ് സംവിധാനത്തിൽ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കർമ്മപദ്ധതിക്കാണ് സർക്കാർ നേതൃത്വം നൽകുന്നതെന്നും, പോലീസിനെ സംബന്ധിച്ച് ഇതൊരു ചരിത്രപരമായ തീരുമാനമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. […]

Kozhikode

Aug 14, 2026, 4:27 am GMT+0000
ശബരിമല നെയ്യ് ക്രമക്കേട്: മിൽമയിൽ എസ്‌.ഐ.ടി. പരിശോധന; രേഖകൾ പിടിച്ചെടുത്തു

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). കേസിന്റെ ഭാഗമായി പത്തനംതിട്ട മിൽമ ഡയറിയിൽ എസ്‌.ഐ.ടി. സംഘം മിന്നൽ പരിശോധന നടത്തുകയും പ്രധാന രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. മാർക്കറ്റിംഗ് മാനേജരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിൽ മിൽമയിലെയും ദേവസ്വം ബോർഡിലെയും ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.   ​1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയതിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായത്. ഓർഡർ ചെയ്ത നെയ്യിന്റെ […]

Kozhikode

Aug 14, 2026, 4:24 am GMT+0000
സർഗാലയയിൽ രാജ്യത്തെ വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ വരുന്നു; സംവിധാനം രേവതി, സംഗീതം എ.ആർ. റഹ്‌മാൻ

പയ്യോളി: ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ രാജ്യത്തെ ഏറ്റവും വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോകളിൽ ഒന്ന് സിനിമാ സ്റ്റൈലിൽ സജ്ജമാകുന്നു. പ്രശസ്ത ചലച്ചിത്രതാരവും സംവിധായികയുമായ രേവതിയാണ് ഈ വമ്പൻ ഷോയുടെ സംവിധാനം നിർവഹിക്കുന്നത്. ഓസ്കർ ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദസംവിധാനവും ഒരുക്കുമ്പോൾ മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജുവാരിയർ, അനൂപ് മേനോൻ, രഞ്ജിത്ത്, പാർവതി തിരുവോത്ത്, സയനോര ഫിലിപ്പ് തുടങ്ങിയ പ്രമുഖ താരനിരയാണ് വിവരണം നൽകാൻ ശബ്ദമേകുന്നത്. കേന്ദ്ര വിനോദസഞ്ചാര വകുപ്പ് 95.34 കോടി […]

Kozhikode

Aug 14, 2026, 3:42 am GMT+0000
വിവാഹാഘോഷത്തിനിടെ അപകടകരമായ ഡ്രൈവിങ്: കാറുകൾ എം.വി.ഡി. പിടിച്ചെടുത്തു; ലൈസൻസ് സസ്പെൻഡ് ചെയ്യും

പേരാമ്പ്ര: വടകര-പേരാമ്പ്ര റോഡിലെ ചാനിയംകടവിൽ വിവാഹാഘോഷത്തിനിടെ അപകടകരമായി ഓടിച്ച രണ്ട് കാറുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു. അനധികൃതമായി രൂപമാറ്റം വരുത്തൽ, അപകടകരമായി വാഹനമോടിക്കൽ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം. ഷരീഫിന്റെ നിർദേശപ്രകാരം കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. ജെബി എ. ചെറിയാന്റെ നേതൃത്വത്തിലാണ് നടപടി. സംഭവത്തിൽ വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ രണ്ടു യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.   ​നിയമലംഘനം നടത്തിയ യുവാക്കളെ എടപ്പാളിലെ ഡ്രൈവർ […]

Kozhikode

Aug 14, 2026, 3:37 am GMT+0000
ഇന്നും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   ശക്തമായ കാറ്റിനെ […]

Kozhikode

Aug 14, 2026, 2:54 am GMT+0000
ഉള്ള്യേരി-താമരശ്ശേരി സംസ്ഥാനപാതയിൽ വാഹനാപകടം: കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് അപകടം

കോഴിക്കോട്: ഉള്ള്യേരി-കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിലെ കന്നൂർ ടൗണിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടു വയസ്സുകാരിയുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ വൈഷ്ണവ് (28), ആദർശ് (22), നിധിൻ (29), സ്‌കൂട്ടർ യാത്രക്കാരിയായ അനിക (8) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ കന്നൂർ ടൗണിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയും, തുടർന്ന് എതിർദിശയിൽ വരികയായിരുന്ന സ്‌കൂട്ടറിലേക്ക് ഇടിച്ചു […]

Kozhikode

Aug 13, 2026, 2:12 pm GMT+0000
വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം ഗുരുതര കുറ്റകൃത്യം, സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. ദുർബലരായ ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ചൂഷണം ചെയ്യുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമപരമായ അവയവദാനത്തോട് ജനങ്ങൾക്കുള്ള വിശ്വാസം ഇത്തരക്കാർ ഇല്ലാതാക്കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചി കേന്ദ്രീകരിച്ചുള്ള അനധികൃത അവയവകച്ചവടക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ ജാമ്യ ഹ‍ർജി തള്ളിയാണ് കോടതി നിരീക്ഷണങ്ങൾ. അവയവ കച്ചവടത്തിനായി വ്യാജരേഖയുണ്ടാക്കാൻ പ്രതി നടത്തിയ ഇടപാടുകളുടെ ഓഡിയോ സംഭാഷണമടക്കം തെളിവായുണ്ടെന്നും അതിനാൽ […]

Kozhikode

Aug 13, 2026, 2:06 pm GMT+0000
പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി; അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് കർശന നിർദ്ദേശം, സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണം

എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി പരാതി ശ്രദ്ധയിൽപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പരീ​ക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തി. പരീക്ഷ ഭവനിൽ എത്തിയ അപേക്ഷകരുടെ പരാതികൾ നേരിട്ട് കേട്ടറിഞ്ഞ മന്ത്രി അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും രണ്ട് മുതൽ മൂന്ന് മാസം വരെ കാലതാമസുണ്ടെന്ന വിവരം മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കാലതാമസം മാറ്റുന്നതിനുള്ള നടപടി അതിവേ​ഗം […]

Kozhikode

Aug 13, 2026, 2:03 pm GMT+0000
ഫ്രഷ് കട്ട് പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് കേസിൽ സർക്കാരിന് തിരിച്ചടി. പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഫ്രഷ് കട്ട് പ്രവർത്തിപ്പിക്കുന്ന സമയം വീണ്ടും പരിശോധന നടത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പ്ലാന്റിൽ നിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. അതേസമയം, ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നെന്ന പി […]

Kozhikode

Aug 13, 2026, 1:59 pm GMT+0000