വിദ്യാർഥികൾക്ക് ആശ്വാസം: സംസ്ഥാനത്ത് ഓണപ്പരീക്ഷാ തീയതിയിൽ മാറ്റം; 21-ലെ എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല. 21-ാം തിയതിയിൽ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക് ഓണം അടിച്ച് പൊളിച്ചാഘോഷിക്കാം. ഓണാഘോഷ ദിവസം പരീക്ഷ മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.

Kozhikode

Aug 15, 2026, 7:55 am GMT+0000
വന്ദേഭാരതിന്റെ സീറ്റിൽ ചത്ത അണലി; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ

കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനിൽ ചത്ത അണലിയെ കണ്ടെത്തി. എറണാകുളത്ത് നിന്നും പുറപ്പെടാനിരുന്ന ട്രെയിനിന്റെ സി6 കോച്ചിൽ ചത്ത പാമ്പിനെ കണ്ടത്. തുടർന്ന് ശുചീകരണ തൊഴിലാളികൾ എത്തി പാമ്പിനെ നീക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. എറണാകുളത്തെ ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യുന്നയാൾ കുടുംബത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പോകാനിരിക്കെയാണ് സംഭവം. സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പിനെ കണ്ടതെന്നും ചത്ത പാമ്പാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും യാത്രക്കാരൻ […]

Kozhikode

Aug 15, 2026, 7:39 am GMT+0000
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു; ആഗസ്റ്റ് 17 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റു വിഭാഗങ്ങളിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ. 4500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്തവർക്ക്‌ പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണ്. ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും. ഏക അധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അധ്യാപകർ ആയമാർ […]

Kozhikode

Aug 15, 2026, 7:35 am GMT+0000
പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അനുശ്രീ ആണ് പരാതി നൽകിയത്. പരാതിയിൽ ഡോ. ഷമ മുഹമ്മദിന് എതിരെ കേസെടുത്തു. ഫോർസെപ്‌സ് ഉപയോഗിച്ച് കുഞ്ഞിനെ അശ്രദ്ധമായി വലിച്ചെടുത്തെന്നാണ് പരാതി. ഡോക്ടറുടെ അശ്രദ്ധ മൂലം കുട്ടിയുടെ തലയോട്ടി ചുരുങ്ങി സ്ഥിരം വൈകല്യം സംഭവിച്ചെന്നും പരാതിയിൽ പറയുന്നു. 2024 ജനുവരിയിൽ ആയിരുന്നു അനുശ്രീയുടെ പ്രസവം നടന്നത്. പ്രസവത്തിന് ശേഷം അഞ്ച് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. സാധാരണ പ്രസവത്തിന് ശേഷവും ഗർഭ […]

Kozhikode

Aug 15, 2026, 7:32 am GMT+0000
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ ഗ്രാമ പഞ്ചായത്തുകൾ വഴി സൗജന്യ വൈഫൈ സംവിധാനമൊരുക്കാൻ ബി.എസ്.എൻ.എൽ

മേപ്പയ്യൂർ:ഗവൺമെന്റ് സബ്‌സിഡിയോടെ സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റലേഷനും ലഭിക്കുന്ന ബി എസ് എൻ എൽ ഭാരത് നെറ്റ് ഉദ്യമി (BNU) പദ്ധതിയുടെ ആനുകൂല്യങ്ങൾ ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കാൻ ബി എസ് എൻ എല്ലും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളും ധാരണയായി. പേരാമ്പ്ര എം.എൽ.എ അഡ്വഫാത്തിമ തഹ്‌ലിയ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ കണക്ഷനുകൾക്ക് രജിസ്റ്റർ ചെയ്യാൻ ഗ്രാമ സഭകൾ , വാർഡ് തല സാമൂഹ്യ മാധ്യമ സംവിധാനങ്ങൾ , കുടുംബ ശ്രീ […]

Kozhikode

Aug 15, 2026, 7:06 am GMT+0000
കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനത്തിലും ചേരിതിരിവ്; മേയറുടെ നേതൃത്വത്തിൽ ദേശീയ ഗാനം പാടി, വന്ദേഭാരതം ചൊല്ലി ബിജെപി കൗൺസിലർമാർ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും ചേരിതിരിവ്. പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ ദേശീയ ഗാനം പാടി. അതേസമയം തന്നെ ബിജെപി കൗൺസിലർമാർ വന്ദേഭാരതം ചൊല്ലി. മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടുമ്പോൾ തന്നെയാണ് മറുവശത്ത് ബിജെപി കൗൺസിലർമാർ വന്ദേമാരതം ചൊല്ലിയത്. വന്ദേമാതരം ചൊല്ലുമെന്ന് മേയറെ അറിയിച്ചിരുന്നെന്ന് ബിജെപി കൗൺസിലർമാർ പറയുന്നു. എന്നാൽ അങ്ങനെ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ പറയുന്നത്. അതേസമയം, സംസ്ഥാനത്ത് സർക്കാറിൻ്റെ ഔദ്യോഗിക സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ എവിടെയും […]

Kozhikode

Aug 15, 2026, 7:04 am GMT+0000
കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നടക്കാവിലെ ഹോട്ടൽ മുറിയിൽ ഇന്നലെ വിദേശവനിതയെ മരിച്ച നിലയിൽ കണ്ടെത്തി. യു.എ.ഇ. റാസൽഖൈമ സ്വദേശിനിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂഖി ആണ് മരിച്ചത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയതായിരുന്നു ഇവർ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നടക്കാവ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.

Kozhikode

Aug 15, 2026, 6:04 am GMT+0000
കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ജനകീയ സമിതികൾ: ഗതാഗത മന്ത്രി സി.പി. ജോൺ

അഴിയൂർ: സംസ്ഥാനത്തെ 93 കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെയും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജനകീയ സമിതികൾ രൂപീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. എം.എൽ.എമാർ, ജനപ്രതിനിധികൾ, ഗതാഗത വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ വെബ്‌സൈറ്റിൽ നേരിടുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വടകരയിൽ ഒഴിഞ്ഞുകിടക്കുന്ന […]

Kozhikode

Aug 15, 2026, 5:45 am GMT+0000
സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ; തലസ്ഥാനത്ത് ദേശീയ പതാക ഉയർത്തി മുഖ്യമന്ത്രി വി ഡി സതീശൻ, വന്ദേമാതരം ആലപിച്ചില്ല

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ […]

Kozhikode

Aug 15, 2026, 5:20 am GMT+0000
ആർ.ജെ.ഡി ജില്ലാ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി

പയ്യോളി : ആഗസ്ത് 15,16,17 തിയ്യതികളിൽ പുറക്കാട് അകലാപ്പുഴയ്ക്ക് സമീപത്തെ ലെയ്ക്ക് വ്യൂ റിസോർട്ടിൽ നടക്കുന്ന രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാപ്രസിഡൻ്റ് എം.കെ. ഭാസ്‌കരൻ, സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി , ജന. കൺവീനർ ഇ.കെ. സജിത് കുമാർ ഡയറക്ടർ എം.പി. ശിവാനന്ദൻ എന്നിവർ അറിയിച്ചു. 15 ന് വൈകുന്നേരം 5 മണിക്ക് ജില്ലാ പ്രസിഡൻ്റ് എം. കെ. ഭാസ്കരൻ പതാക ഉയർത്തും. തുടർന്ന് വിഷയ നിർണയ കമ്മിറ്റിയോഗം […]

Kozhikode

Aug 15, 2026, 5:06 am GMT+0000