തിരുവനന്തപുരത്ത് ഒരു വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചോടാണ് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വതി-സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അമ്മ അശ്വതിയെ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുത്തു. കട്ടിലില്‍ അനക്കമില്ലാതെ കിടന്ന കുട്ടിയെ മുത്തശ്ശിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മുത്തശ്ശി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അശ്വതിക്ക് രണ്ട് […]

Kozhikode

Mar 12, 2026, 2:03 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മാർച്ച്‌ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

1.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 10.00 am to 12.00 pm 2.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30 PM 3.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM 4.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ 9.30 am to12.30 pm 5.ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് 8.30 am to 2.30 pm ഡോ:മുഹമ്മദ് മിഷ്വാൻ 2.30 pm to 6.00pm ഡോ:മുഹമ്മദ്‌ […]

Kozhikode

Mar 12, 2026, 1:58 pm GMT+0000
സർക്കാർ ഓഫീസുകൾ 5 ദിവസം മാത്രം? ആഴ്ചയിൽ 2 അവധി? അവസാന മന്ത്രിസഭാ യോഗത്തിൽ നാളെ നിർണായക തീരുമാനം ഉണ്ടാകുമോ? ഫയൽ നീക്കത്തിന് അതിവേഗത, നിറയെ ആകാംക്ഷ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയുമോ? പിണറായി സർക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ ഏറ്റവും വലിയ ഉദ്യോഗം നിറയുന്ന കാര്യങ്ങളിൽ ഒന്നാണ് ഈ ചോദ്യം. 6 പ്രവൃത്തി ദിനങ്ങളെന്നത് 5 ആക്കി കുറയ്ക്കാനുള്ള ശുപാർശയും ചർച്ചയുമൊക്കെ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ തീരുമാനം മാത്രം നീളുകയായിരുന്നു. ഇപ്പോഴിതാ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം 5 ആക്കി കുറയ്ക്കാനുള്ള ഫയൽ നീക്കത്തിന് അതിവേഗത ലഭിച്ചിരിക്കുകയാണ്. സർവ്വീസ് സംഘടനകളുമായടക്കം നടത്തിയ ചടത്തിയ വിവരങ്ങളടങ്ങുന്ന […]

Kozhikode

Mar 12, 2026, 1:04 pm GMT+0000
മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; ആയുധം ഉണ്ടായിരുന്നില്ലെന്ന് പൊലീസുകാരുടെ മൊഴി, കെഎസ്‍യു പ്രവര്‍ത്തകരെത്തിയത് കരിങ്കൊടിയുമായി

കണ്ണൂര്‍: കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പൊലീസുകാരുടെ നിര്‍ണായക മൊഴി പുറത്ത്. പ്രതിഷേധിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് പൊലീസുകാര്‍ അന്വേഷണ സംഘത്തിന് മൊഴി നൽകി. കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും പൊലീസുകാര്‍ മൊഴി നൽകി. കെഎസ്‍യു പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് കരിങ്കൊടിയുമായി മാത്മരാണെന്നും മൊഴിയുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. […]

Kozhikode

Mar 12, 2026, 12:32 pm GMT+0000
‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കാനും അറിവും വിജ്ഞാനവും സമ്പാദിക്കാനുള്ള ദിനങ്ങളാക്കി മാറ്റാനുമാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ കെ കെ ഷാജു, ഡോ. എഫ് വില്‍സണ്‍, എന്നിവരുടെ ഫുള്‍ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറത്തിറക്കിയത്. സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര […]

Kozhikode

Mar 12, 2026, 11:51 am GMT+0000
പിആർഡി പരസ്യത്തിനെതിരായ കോൺഗ്രസിൻ്റെ ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: പിആർഡിയുടെ പത്രപരസ്യത്തിനെതിരായ കോൺഗ്രസിന്റെ ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി. ആവശ്യം പൊതുതാത്പര്യ ഹർജിയിലൂടെ ഉന്നയിക്കാനാകുമോയെന്നും ആദ്യം പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പിആർഡി രേഖകൾ ഹാജരാക്കാൻ നിർദേശിക്കണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെതാണ് നിരീക്ഷണം. ഹർജിയിൽ മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിന് പത്ത് ദിവസം സമയം നൽകി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മുൻ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കലും നൽകിയ ഹർജികളിലാണ് നടപടി. പരസ്യം സുപ്രീംകോടതിയുടെ […]

Kozhikode

Mar 12, 2026, 11:40 am GMT+0000
പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഭക്ഷണ മെനു വെട്ടി കുറച്ചു. ക്യാന്റീനിലെ പ്രധാന മെനുവിൽ നിന്ന് അരി ആഹാരം വെട്ടി പകരം മെനുവിൽ ചപ്പാത്തിയും പൊറോട്ടയും മാത്രം ഉൾപ്പെടുത്തി. മെഡിക്കൽ കോളജ് സഹകരണ ക്യാന്റീനിൽ ആണ് പ്രതിസന്ധി. ക്ഷാമം തുടർന്നാൽ ക്യാന്റീൻ അടച്ചു പൂട്ടേണ്ട അവസ്ഥയാനുള്ളത്. ആശുപത്രിയിലെത്തുന്ന നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്രയിക്കുന്ന ക്യാന്റീനാണിത്. കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ […]

Kozhikode

Mar 12, 2026, 11:38 am GMT+0000
മൂടാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു

മൂടാടി: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മൂടാടി സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് മികച്ച സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനായി വില്ലേജ് ഓഫീസുകളെ സ്മാർട്ട് ആക്കുന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് പുതിയ മന്ദിരം പൂർത്തിയാക്കിയത്. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സ്വാഗതം പറഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി […]

Kozhikode

Mar 12, 2026, 11:12 am GMT+0000
സി പി എം  ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്, ഇത്രവലിയ നാശത്തിന് കാരണം പിണറായി വിജയന്റെ ഭരണം- സതീശൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളിൽ വച്ച് താൻ തന്നെ നിരവധി സിപിഎം പ്രാദേശിക നേതാക്കൾക്ക് കോൺഗ്രസ് അംഗത്വം നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തിൽ മുൻപൊന്നും ഉണ്ടായിട്ടില്ല. സാധാരണക്കാരായ പാർട്ടിക്കാർ ഭരണത്തിന്റെ ഗുണഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശരാണെന്നും സതീശൻ പറഞ്ഞു. പാലക്കാട്ടും പയ്യന്നൂരിലും പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങൾ പാർട്ടിയുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് […]

Kozhikode

Mar 12, 2026, 11:03 am GMT+0000
തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ മരിച്ചു

തൃശൂർ: ചിമ്മിനി വനത്തിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാറാണ് (42) മരിച്ചത്. ഉൾക്കാട്ടിൽ വിറകുതോട് ഭാഗത്ത് വച്ചാണ് സംഭവം. ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ ജോലിക്കിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Kozhikode

Mar 12, 2026, 9:56 am GMT+0000