തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്ര മതിൽ-കവാട സമർപ്പണം നടന്നു

പയ്യോളി: തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രപരിപാലന സമിതിയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച ക്ഷേത്ര ചുറ്റുമതിലിന്റെയും കവാടത്തിന്റെയും സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി കുന്നിമഠത്തില്ലത്ത് നാരായണൻ നമ്പൂതിരി കർമ്മം നിർവ്വഹിച്ചു. ക്ഷേത്രത്തിലെ സ്ഥിരം വേദിയിൽ നടന്ന ചടങ്ങിൽ പരിപാലന സമിതി പ്രസിഡന്റ് അശോകൻ ജി.കെ. അധ്യക്ഷത വഹിച്ചു. കുന്നിമഠത്തില്ലത്ത് കൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്ര വനിതാവേദി സമർപ്പിച്ച ചുറ്റുമതിൽ വൈദ്യുതദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും ഇതോടൊപ്പം നടന്നു. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പി.ടി. രാഘവൻ, പയ്യോളി […]

Kozhikode

Mar 12, 2026, 3:19 pm GMT+0000
പാചകവാതക ക്ഷാമം: ബേക്കറികൾ അടച്ചുപൂട്ടലിലേക്ക്; അടിയന്തര ഇടപെടൽ വേണമെന്ന് ബേക്കേഴ്സ് അസോസിയേഷൻ

കൊയിലാണ്ടി: പാചകവാതക ലഭ്യതയിലുണ്ടായ കുറവ് മൂലം ചെറുകിട യൂണിറ്റുകൾ ഉൾപ്പെടെയുള്ള ബേക്കറികൾ അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് ബേക്കേഴ്സ് അസോസിയേഷൻ. ഗ്യാസ് വിതരണം തടസ്സപ്പെട്ടത് മേഖലയിലെ ഭക്ഷ്യോല്പാദനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റേഷനിങ് സംവിധാനം ഏർപ്പെടുത്തി ബേക്കറികൾക്കും ഭക്ഷ്യോല്പാദന യൂണിറ്റുകൾക്കും മുൻഗണനാ അടിസ്ഥാനത്തിൽ സിലിണ്ടറുകൾ ലഭ്യമാക്കണമെന്ന് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാരിന്റെയും അധികൃതരുടെയും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിടേണ്ടി വരുമെന്ന് യോഗം വിലയിരുത്തി. പി.കെ. മനീഷ് (മലബാർ), സജിത്ത് (തീരം […]

Kozhikode

Mar 12, 2026, 3:09 pm GMT+0000
മൂടാടിയിൽ പട്ടേരി സൈനബ നിര്യാതയായി

മൂടാടി: പട്ടേരി മമ്മദ് ഹാജിയുടെ ഭാര്യ സൈനബ (71) അന്തരിച്ചു. മക്കൾ: ഫൈസൽ (ഖത്തർ), അസീസ് (റിയാദ്), റഹ്‌മത്ത്. മരുമക്കൾ:അസ്‌ലം മണിയൂർ, ഷംന, ജസീന

Kozhikode

Mar 12, 2026, 2:58 pm GMT+0000
പാചകവാതക പ്രതിസന്ധി: സിപിഐ (എം) പയ്യോളിയിൽ പ്രതിഷേധിച്ചു

പയ്യോളി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിക്ക് കേന്ദ്രസർക്കാർ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ (എം) പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം സിപിഐ (എം) ഏരിയ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന പാചകവാതക ക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം കെ. ജീവാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വി. മനോജൻ, കെ.കെ. മമ്മു, എ.കെ. […]

Kozhikode

Mar 12, 2026, 2:49 pm GMT+0000
തുറയൂർ പുത്തൻ കിണറ്റിൻകര അസയിനാർ ഹാജി അന്തരിച്ചു

തുറയൂർ: പുത്തൻ കിണറ്റിൻകര പരേതനായ അസയിനാർ ഹാജി (94) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: അമ്മത് എം.കെ, സുലൈഖ, കുഞ്ഞബ്ദുള്ള, സറീന. മരുമക്കൾ: സുഹറ (അന്നശ്ശേരി), അബ്ദുള്ളക്കുട്ടി (ചെങ്ങോട്ടുകാവ്), ഷക്കീല (നടുവണ്ണൂർ), ബഷീർ (മേപ്പയൂർ). സഹോദരങ്ങൾ: അബ്ദുള്ള, കദീശ, പാത്തുമ്മ, മറിയംബി.

Kozhikode

Mar 12, 2026, 2:39 pm GMT+0000
തിരുവനന്തപുരത്ത് ഒരു വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചോടാണ് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വതി-സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അമ്മ അശ്വതിയെ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുത്തു. കട്ടിലില്‍ അനക്കമില്ലാതെ കിടന്ന കുട്ടിയെ മുത്തശ്ശിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മുത്തശ്ശി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അശ്വതിക്ക് രണ്ട് […]

Kozhikode

Mar 12, 2026, 2:03 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മാർച്ച്‌ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

1.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 10.00 am to 12.00 pm 2.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30 PM 3.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM 4.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ 9.30 am to12.30 pm 5.ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് 8.30 am to 2.30 pm ഡോ:മുഹമ്മദ് മിഷ്വാൻ 2.30 pm to 6.00pm ഡോ:മുഹമ്മദ്‌ […]

Kozhikode

Mar 12, 2026, 1:58 pm GMT+0000
സർക്കാർ ഓഫീസുകൾ 5 ദിവസം മാത്രം? ആഴ്ചയിൽ 2 അവധി? അവസാന മന്ത്രിസഭാ യോഗത്തിൽ നാളെ നിർണായക തീരുമാനം ഉണ്ടാകുമോ? ഫയൽ നീക്കത്തിന് അതിവേഗത, നിറയെ ആകാംക്ഷ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയുമോ? പിണറായി സർക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ ഏറ്റവും വലിയ ഉദ്യോഗം നിറയുന്ന കാര്യങ്ങളിൽ ഒന്നാണ് ഈ ചോദ്യം. 6 പ്രവൃത്തി ദിനങ്ങളെന്നത് 5 ആക്കി കുറയ്ക്കാനുള്ള ശുപാർശയും ചർച്ചയുമൊക്കെ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ തീരുമാനം മാത്രം നീളുകയായിരുന്നു. ഇപ്പോഴിതാ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം 5 ആക്കി കുറയ്ക്കാനുള്ള ഫയൽ നീക്കത്തിന് അതിവേഗത ലഭിച്ചിരിക്കുകയാണ്. സർവ്വീസ് സംഘടനകളുമായടക്കം നടത്തിയ ചടത്തിയ വിവരങ്ങളടങ്ങുന്ന […]

Kozhikode

Mar 12, 2026, 1:04 pm GMT+0000
മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; ആയുധം ഉണ്ടായിരുന്നില്ലെന്ന് പൊലീസുകാരുടെ മൊഴി, കെഎസ്‍യു പ്രവര്‍ത്തകരെത്തിയത് കരിങ്കൊടിയുമായി

കണ്ണൂര്‍: കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പൊലീസുകാരുടെ നിര്‍ണായക മൊഴി പുറത്ത്. പ്രതിഷേധിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് പൊലീസുകാര്‍ അന്വേഷണ സംഘത്തിന് മൊഴി നൽകി. കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും പൊലീസുകാര്‍ മൊഴി നൽകി. കെഎസ്‍യു പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് കരിങ്കൊടിയുമായി മാത്മരാണെന്നും മൊഴിയുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. […]

Kozhikode

Mar 12, 2026, 12:32 pm GMT+0000
‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കാനും അറിവും വിജ്ഞാനവും സമ്പാദിക്കാനുള്ള ദിനങ്ങളാക്കി മാറ്റാനുമാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ കെ കെ ഷാജു, ഡോ. എഫ് വില്‍സണ്‍, എന്നിവരുടെ ഫുള്‍ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറത്തിറക്കിയത്. സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര […]

Kozhikode

Mar 12, 2026, 11:51 am GMT+0000