കോഴിക്കോട് : താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിലെ ഇറച്ചിപ്പാറയിലാണ് ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ്. കോഴി മാലിന്യം സംസ്കരിക്കുന്നതിനുള്ള ജില്ലയിലെ ഏക പ്ലാന്റാണിത്. സംയുക്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 5 വർഷത്തിലധികമായി ഇവിടെ നാട്ടുകാരുടെ സമരം നടക്കുന്നുണ്ട്. ഇരുതുള്ളിപ്പുഴ മലിനമാകുന്നുവെന്നും നാറ്റം കാരണം 4000ൽ പരം കുടുംബങ്ങൾക്കു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണന്നും പറഞ്ഞാണു നാട്ടുകാർ സമരത്തിനിറങ്ങിയത്. തൊട്ടടുത്തുള്ള താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തുകളിൽ നിന്നുള്ളവരും പ്ലാന്റിനെതിരാണ്.കഴിഞ്ഞമാസം 7ന് നാട്ടുകാർ ഫാക്ടറിക്കു മുന്നിൽ രാത്രിയും പകലും പ്രതിഷേധിക്കുകയും മാലിന്യവുമായെത്തിയ വാഹനങ്ങൾ തടയുകയും ചെയ്തു. പിറ്റേന്ന്, കലക്ടർ സ്നേഹിൽ കുമാർ സിങ് അനുരഞ്ജന യോഗം വിളിച്ചുവെങ്കിലും അലസിപ്പിരിഞ്ഞു. അനുവദനീയമായതിന്റെ പത്തിരട്ടി കോഴി മാലിന്യം സംസ്കരിക്കുന്നതിനാലാണു പരിസരവും പുഴയും മലിനപ്പെട്ടതെന്നാണു നാട്ടുകാരുടെ ആരോപണം. ദിവസവും 20 ടൺ ആണു പ്ലാന്റിന്റെ ശേഷി. എന്നാൽ, 200 ടൺ കോഴിമാലിന്യമാണു പ്ലാന്റിൽ സംസ്കരിക്കുന്നതെന്ന് സമിതിയുടെ ചെയർമാൻ ബാബു കുടുക്കിൽ പറയുന്നുപ്രക്ഷോഭത്തെ തുടർന്നു കഴിഞ്ഞ മേയിൽ ഒരു മാസത്തോളം പ്ലാന്റ് അടച്ചിരുന്നു. പരിസരമലിനീകരണം പരിഹരിക്കാമെന്നു കമ്പനി ഉറപ്പു നൽകിയ ശേഷമാണു തുറന്നത്. എന്നാൽ, ഉറപ്പു പാലിച്ചില്ലെന്നു സംരക്ഷണ സമിതി പ്രവർത്തകർ ആരോപിച്ചു. സ്ഥാപനത്തിന്റെ ലൈസൻസ് കട്ടിപ്പാറ പഞ്ചായത്ത് പുതുക്കിയില്ലെങ്കിലും ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുവാദത്തോടെയാണു പ്രവർത്തനം തുടരുന്നത്. കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണവുമുണ്ട്. അതിനിടെയാണ് ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട സമരസമിതി ഭാരവാഹികളായ 2 പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഇത് വൻ പ്രതിഷേധത്തിനു കാരണമായി. സമരസതിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുന്നിൽ വൻ പ്രതിഷേധം തീർത്തതോടെ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചങ്കിലും പ്ലാന്റ് അടച്ചപൂട്ടണമെന്നാവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താൻ സമര സമിതി തീരുമാനിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ പ്ലാന്റിലേക്കുള്ള റോഡ് ഉപരോധം വീണ്ടും ആരംഭിച്ചത്.
- Home
- Latest News
- കോഴി മാലിന്യ സംസ്കരണത്തിൽ വലഞ്ഞ് 4000 കുടുംബങ്ങൾ, നാറ്റം കാരണം ജീവിതം തന്നെ വഴിമുട്ടി; പുഴയും നാടും മലിനമാക്കിയതോടെ സമരം
കോഴി മാലിന്യ സംസ്കരണത്തിൽ വലഞ്ഞ് 4000 കുടുംബങ്ങൾ, നാറ്റം കാരണം ജീവിതം തന്നെ വഴിമുട്ടി; പുഴയും നാടും മലിനമാക്കിയതോടെ സമരം
Share the news :
Oct 22, 2025, 6:45 am GMT+0000
payyolionline.in
ആലപ്പുഴയിൽ യുവതിയെ കാണാനില്ല; പരാതി നൽകിയത് മട്ടാഞ്ചേരിയിൽ പൊലീസുകാരനായ ഭർത്ത ..
പയ്യോളിയിൽ റെയിൽവേ മേൽപ്പാലത്തിനായി മുറവിളി: നാളെ ബഹുജന കൺവെൻഷൻ
Related storeis
ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
Jan 22, 2026, 4:57 pm GMT+0000
ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തി; പയ്യന്നൂര്‍ പൊലീസില്‍ പരാതിയുമാ...
Jan 22, 2026, 4:38 pm GMT+0000
കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ
Jan 22, 2026, 4:33 pm GMT+0000
നാളെ കൂടി പ്രവൃത്തി ദിനം; അതു കഴിഞ്ഞാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്...
Jan 22, 2026, 3:43 pm GMT+0000
ദേശീയപാതയിലെ ഉയരപ്പാത: മണ്ണു നീക്കിയപ്പോൾ ആഴത്തിൽ വിള്ളൽ; സ്റ്റേ ലഭ...
Jan 22, 2026, 2:46 pm GMT+0000
പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: അവസാന സ്പോട്ട് അലോട്ട്മെന്റ് നാളെ
Jan 22, 2026, 12:31 pm GMT+0000
More from this section
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മ...
Jan 22, 2026, 11:21 am GMT+0000
പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത പ്രതി പിടിയിൽ; അറസ്റ്റ് ച...
Jan 22, 2026, 11:13 am GMT+0000
50 ലക്ഷം കടന്നു; ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റിന് റെക്കോര്ഡ...
Jan 22, 2026, 10:27 am GMT+0000
വമ്പൻ നീക്കവുമായി ബിജെപി, ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ്...
Jan 22, 2026, 10:08 am GMT+0000
കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ വിറ്റു; ചുങ്കത്തറ സ്വദേശിയായ...
Jan 22, 2026, 10:06 am GMT+0000
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം...
Jan 22, 2026, 9:48 am GMT+0000
ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛ...
Jan 22, 2026, 8:37 am GMT+0000
നടൻ കൃഷ്ണപ്രസാദും സഹോദരനായ ബി.ജെ.പി കൗൺസിലറും മർദിച്ചെന്ന്; ഡോക്ടറു...
Jan 22, 2026, 8:35 am GMT+0000
ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജയിൽവാസം; 2014ലെ ദ...
Jan 22, 2026, 8:32 am GMT+0000
ഇനി വൈദ്യുതി ബിൽ എല്ലാ വർഷവും കൂടും; പുതിയ താരിഫ് നയം ഉടൻ
Jan 22, 2026, 7:37 am GMT+0000
നെറ്റ്ഫ്ലിക്സ് ലുക്ക് മാറ്റുന്നു! ഇനി സിനിമകൾക്കൊപ്പം വെർട്ടിക്കൽ വ...
Jan 22, 2026, 6:57 am GMT+0000
കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസ്: അമ്മ ശരണ്യക്ക് ജീവപര്യന്തം
Jan 22, 2026, 6:45 am GMT+0000
ശബരിമലയിൽ നിന്ന് കാണാതായ സ്വർണം സോണിയ ഗാന്ധിയുടെ വീട്ടിലുണ്ട്; സോണി...
Jan 22, 2026, 6:32 am GMT+0000
മത്സ്യബന്ധനത്തിനിടെ കടലിലേക്ക് തെറിച്ചുവീണ തൊഴിലാളിയെ കാണാതായി
Jan 22, 2026, 5:54 am GMT+0000
പോറ്റിയേ പാട്ടുമായി പ്രതിപക്ഷം; സോണിയക്കെതിരെ വിമർശനം ഉന്നയിച്ച് ഭര...
Jan 22, 2026, 5:50 am GMT+0000
