കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ;മഴക്കാലം തുടങ്ങിയതിന് ശേഷം ഇത് മൂന്നാം തവണ

news image
Jul 29, 2026, 9:14 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ വീണ്ടും ഒലിച്ചുപോയി. തുരങ്കപാത നിർമാണം നടക്കുന്ന സ്ഥലത്തേക്ക് അടക്കം എത്തിച്ചേരാനുള്ള ഏക വഴിയാണ് ഒലിച്ചുപോയത്. മുത്തപ്പൻ പുഴ അങ്ങാടിയിലേക്കും സ്കൂളിലേക്കും പോകാനുള്ള നിരവധി ആളുകൾ ചപ്പാത്ത് ഒലിച്ചുപോയതോടെ മറുകരയിൽ കുടുങ്ങി. പുഴയിലെ നീരൊഴുക്ക് കുറഞ്ഞെങ്കിലും ചപ്പാത്ത് പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. തുരങ്കപാത നിർമാണ സ്ഥലത്തേക്ക് സാധനങ്ങൾ എത്തിക്കാനായി പഴയപാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്ന ജോലികൾ അനന്തമായി നീളുകയാണ്. യാത്രാക്ലേശം ഒഴിവാക്കാനായാണ് താൽക്കാലികമായി ചപ്പാത്ത് നിർമിച്ചത്. മഴക്കാലം തുടങ്ങിയതിന് ശേഷം മൂന്നാം തവണയാണ് താൽക്കാലിക ചപ്പാത്ത് ഒലിച്ചു പോകുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe