‘ഗവര്‍ണര്‍ രാജിവയ്ക്കണം, മാനസിക വിഭ്രാന്തി, വ്യക്തിവിരോധം വച്ചു പുലർത്തുന്നയാളായി അധപതിച്ചു’; ഇപി ജയരാജന്‍

news image
Sep 19, 2022, 9:07 am GMT+0000 payyolionline.in

കണ്ണൂര്‍: അസാധാരണ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും , സിപിഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ രംഗത്ത്.സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ ഭാഗത്തു നിന്ന് ഉണ്ടായത്.വ്യക്തിവിരോധം വച്ചു പുലർത്തുന്നയാളായി ഗവർണർ അധിപതിച്ചു.ഗവർണറായി ഇരിക്കുന്നത് പരിഹാസ്യതയാവും.

ഒരു ഗവർണർ ആ പദവി പൂർണമായും ദുരുപയോഗം ചെയ്യുന്നു.വാർത്ത സമ്മേളനം വിളിച്ചു ചേർത്ത് RSS പ്രചാരകൻ്റെ ദൗത്യം നിർവ്വഹിക്കുകയാണ്.വലിയ നിലവാര തകർച്ചയാണിത്.പ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്.ഇന്നത്തെ വാർത്ത സമ്മേളനത്തിൽ പുതുതായി ഒന്നുമില്ല.RSSമായിട്ട് ‘ 85 ൽ തന്നെ നല്ല ബദ്ധമുള്ളയാളാണെന്ന് പത്ര സമ്മേളനത്തിൽ തന്നെ പറഞ്ഞു.RSS കാരനായി ഗവർണർ സ്ഥാനത്ത് ഇരിക്കാനാവില്ല.ഗവർണർക്ക് സംഭവിച്ചത് മാനസിക വിഭ്രാന്തി.മാനസികമായി എന്തോ സംഭവിച്ചു.പ്രതീക്ഷക്കനുസരിച്ച് RSS നെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങൾ കിട്ടാതായി എന്ന തോന്നൽ ഗവർണർക്കുണ്ടെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe