പാളയം ബസ് സ്റ്റാന്റിലെ ശുചിമുറിക്കടുത്ത് ചുറ്റിപ്പറ്റി നിന്നു, പൊലീസിനെക്കണ്ടപ്പോൾ ഒറ്റ ഓട്ടം; സ്ഥിരം പുള്ളിയില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

news image
Nov 10, 2025, 8:48 am GMT+0000 payyolionline.in

കോഴിക്കോട്: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് ഉള്ള്യേരി സ്വദേശിനി ചേനിയകണ്ടി വീട്ടില്‍ ആദര്‍ശിനെ (ലംബു 23) ആണ് കസബ പൊലീസ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ് ഇയാള്‍. പാളയം ബസ് സ്റ്റാന്റിലെ ശുചുമുറിക്ക് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ പൊലീസിനെ കണ്ടപാടേ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോള്‍ 54 ഗ്രാം കഞ്ചാവ് കണ്ടെത്തി. വില്‍പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞുപൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍, മയക്കുമരുന്ന്, അനധികൃതമായി വിദേശ മദ്യം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ 18ഓളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കോഴിക്കോട് ടൗണ്‍, കസബ സ്‌റ്റേഷനുകളിലാണ് കേസുകളുള്ളത്. പാളയം ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നതില്‍ പ്രധാനിയാണിയാള്‍. കസബ എസ്‌ഐ സനീഷ്, എഎസ്‌ഐ പ്രദീപ് കുമാര്‍, സിപിഒ ജിനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ആദര്‍ശിനെ പിടികൂടിയത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe