കാഞ്ഞങ്ങാട്: മണിചെയിൻ ബിസിനസിൽ ചേർത്ത് സൈനികന്റെ ആറു ലക്ഷം രൂപ തട്ടിയ സഹപ്രവർത്തകനായ സൈനികനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
പടന്നക്കാട് ബാങ്ക് റോഡിലെ സി.ജി. വിഷ്ണുവിന്റെ (28) പരാതിയിൽ ഉത്തരാഖണ്ഡ് സ്വദേശി രാഗുൽ ഭട്ടിനെതിരെയാണ് (28) കേസ്. കരസേനയിലെ ഉദ്യോഗസ്ഥനായ പരാതിക്കാരനെ സഹപ്രവർത്തകനായ പ്രതി ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ ഭാഗമായുള്ള പാർടണർഷിപ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ മേയിൽ മണി ചെയിൻ ബിസിനസിൽ ചേർത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
