പയ്യോളി: മണിയൂർ എളമ്പിലാട് പറമ്പത്ത് തറവാട്ടിലെ കുടുംബ സംഗമം കെ ടി മൂസ ഹാജി ഉദ്ഘാടനം ചെയ്തു. അഷ്റഫ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷൈനി, നാദാപുരം ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന, കുഞ്ഞമ്മദ് കുളിർമ, സനീർ വില്ലങ്കണ്ടി, ഡോ: ആദിത്യ, കെ ടി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹമീദ് മാസ്റ്റർ സ്വാഗതവും അറഫാത്ത് പറമ്പത്ത് നന്ദിയും രേഖപെടുത്തി.
ഐ ഐ എസ് സി ബാംഗ്ലൂർ ല് ഗവേഷണ വിദ്യാർത്ഥിയായ കുടുംബാംഗം മുഹമ്മദ് സജീർനെ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത പൊന്നാട അണിയിച്ച് ആദരിച്ചു.
കുടുംബാംഗങ്ങളുടെ രചനകൾ ഉൾകൊള്ളുന്ന സുവനീർ പ്രശസ്ത പിന്നണി ഗായകൻ താജുദ്ധീൻ വടകര പ്രകാശനം ചെയ്തു. തുടർന്ന് കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. എൽ എസ് എസ്, യു എസ് എസ്, മദ്രസ പൊതു പരീക്ഷ ഉന്നത വിജയികളെ അനുമോദിച്ചു. കുടുംമ്പാഗങ്ങളെ ഉൾപ്പെടുത്തി കായിക മത്സരങ്ങളും കലാ വിരുന്നും നടന്നു. പരിപാടിക്ക് ഹമീദ് പറമ്പത്ത്, ഹനീഫ് ചെരണ്ടത്തൂർ, അജ്മൽ പി പി, റസാഖ് പറമ്പത്ത്, കുഞ്ഞബ്ദുള്ള കാണാരക്കണ്ടി, ഫെബിൻ, റിസൽ തുടങ്ങിയവർ നേതൃത്വം നൽകി.