ശബരിമല സ്വർണക്കൊള്ള: അന്തിമ കുറ്റപത്രം തെരഞ്ഞെടുപ്പിന് ശേഷം; കൂടുതൽ സമയം തേടി എസ്‌ഐടി

news image
Mar 26, 2026, 3:48 am GMT+0000 payyolionline.in

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എസ്ഐടി. ശാസ്ത്രീയ പരിശോധന ഫലം അടക്കമുള്ള നിർണായക തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിൻറെ വിശദീകരണം. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സാവകാശം വേണ്ടിവരും. ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തെളിവെടുപ്പ് നടപടികൾ തുടരുകയാണെന്നും പരിശോധനാഫലങ്ങൾ ലഭിക്കുന്നതിനനുസരിച്ച് അന്വേഷണത്തിന് അന്തിമ രൂപം നൽകുമെന്നും എസ്‌ഐടി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe