തിക്കോടി: ലോകപ്രമേഹദിനത്തോട് അനുബന്ധിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും എച്ച് എ പി സംഘടനയും സംയുക്തമായി ആശ്രയ ഗുണ ഭോക്താക്കൾക്കും, അതിദരിദ്രകുടുംബങ്ങൾക്കു മായി നടത്തിയ സൗജന്യ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ പരിശോധന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർ പേഴ്സൺ പുഷ്പ പി കെ,അധ്യക്ഷത വഹിച്ചു. വികസനകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രനില സത്യൻ, വാർഡ് മെമ്പർ മാരായ എൻ എംടിഅബ്ദുള്ളക്കുട്ടി, ഷീബ പുൽപ്പാണ്ടി, ജിഷ കാട്ടിൽ, സി ഡീ എസ് വൈസ്ചെയർപേഴ്ൺ ബിജിന, സിഡിഎസ്മെമ്പർ ദീപ, ബ്ലോക് കോ ഓർഡിനേറ്റർ അഖിൽ എന്നിവർസംസാരിച്ചു.