ചിങ്ങപുരം : ഖത്തർ ഫുട്ബോൾ ലോകകപ്പിന് വരവേൽപ്പ് നൽകിക്കൊണ്ട് വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കളി ആരവം സംഘടിപ്പിച്ചു. ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളെയും, അവരുടെ പതാകയെയും 32 കുട്ടികൾ അതാത് രാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞ് പരിചയപ്പെടുത്തി.
തുടർന്ന് പ്രവചന മത്സരം , ഷൂട്ടൗട്ട് എന്നിവയും നടത്തി. പി.ടി.എ.പ്രസിഡന്റ് പി.കെ. തുഷാര ഗോളടിച്ച് കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്കൂൾ ഡെപ്യൂട്ടി ലീഡർ ആയിശ റിഫ, സി. ഖൈറുന്നിസാബി, പി.നൂറുൽ ഫിദ എന്നിവർ പ്രസംഗിച്ചു.