കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു. രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു. കൊയിലാണ്ടി നാേർത്ത് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കെ.പി.സി.സി. മെമ്പർമാരായ പി.രത്നവല്ലി ടീച്ചർ, മാത്തിൽ നാണു മാസ്റ്റർ, ഡി.സി. സി. സെക്രട്ടറി രാജേഷ്, ബ്ലോക്ക് പ്രസിഡൻ്റ് മുരളി തോറാേത്ത്, മണ്ഡലം പ്രസിഡൻ്റ് രജീഷ് വെങ്ങളത്ത് കണ്ടി, വി.വി. സുധാകരൻ, കെ.എം. സുമതി, തൻഹീർ കാെല്ലം, കെ.പി. വിനോദ് കുമാർ, നടേരി ഭാസ്ക രൻ, ശ്രീജ റാണി, പി.വി. മണി, ആർ.ടി. ശ്രീജിത്ത്, എൻ. ദാസൻ, ബാബു കോറോത്ത്, പഞ്ഞാട്ട് ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.
ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു. രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു
Mar 25, 2024, 8:29 am GMT+0000
payyolionline.in
സിദ്ധാർത്ഥന്റെ മരണം; വീണ്ടും ഗവർണറുടെ ഇടപെടൽ, വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവ ..
‘ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണ ..